കനത്ത മഴയും ഇടിമിന്നലും ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ചൊവ്വാഴ്ച ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു . അടുത്ത അഞ്ചുദിവസം ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ ബംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് .

ബംഗലൂരുവിൽ കനത്ത മഴയെ തുടർന്ന് 22 കാരിയായ യുവതി ഉൾപ്പെടെ നിരവധി പേർ മരിച്ചിരുന്നു. സിറ്റിയിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. അതുകൊണ്ടുതന്നെ മഴ മുന്നറിയിപ്പുള്ളതിനാൽ കടുത്ത ജാഗ്രതയിലാണ് നഗരം.

വരും ദിവസങ്ങളിൽ കേരളം, കർണാടക, ലക്ഷദ്വീപ് , തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ആൻഡമാൻ നിക്കോബാർ ദ്വീപിൽ മെയ് 19 എത്തിയെങ്കിലും മെയ് 30 വരെ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്ന് ഐ എം ഡി . കൃഷി ആവശ്യത്തിനും മറ്റുമായി ഇന്ത്യയിലെ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് തെക്കുപടിഞ്ഞാറൻ മൺസൂണിനെ (കാലവർഷം) ആണ് .തെക്കുപടിഞ്ഞാറൻ മൺസൂണിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് അനുസരിച്ച് ഇന്ത്യയിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ( കാലവർഷം) ആദ്യം കര കയറുന്നത് കേരളത്തിലാണ്. ജൂൺ ആദ്യവാരത്തോടുകൂടി മൺസൂൺ കേരളത്തിൽ കരകയറും എന്നാണ് ഐ എം ഡി പ്രവചനം.

Leave a Comment