40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ച; ബെംഗളൂരുവിൽ കടുത്ത ജലപ്രതിസന്ധി

40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ച; ബെംഗളൂരുവിൽ കടുത്ത ജലപ്രതിസന്ധി

കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയെ നേരിട്ട് ബെംഗളൂരു. കടുത്ത ജലപ്രതിസന്ധിയിലാണ് ബെംഗളൂരു നഗരം. കർണാടകയിലെ 233 താലൂക്കുകളും വരൾച്ചയുടെ പ്രതിസന്ധിയിൽ ആണെന്ന് കർണാടക സർക്കാർ. അതിൽ തന്നെ 193 താലൂക്കുകളിൽ പ്രതിസന്ധി രൂക്ഷമാണ്. ബെംഗളൂരുവിൽ മിക്കവരും വെള്ളത്തിനായി ആശ്രയിക്കുന്നത് കുഴൽ കിണറുകൾ ആണ്.

ബെംഗളൂരു നഗരത്തിൽ മാത്രം 13,990 കുഴൽ കിണറുകൾ ഉണ്ട്. അതിൽ ഇപ്പോൾ 6,900 കിണറുകളും പ്രവർത്തനരഹിതമാണ്. 15 വർഷമായി കുഴൽക്കിണറിലെ വെള്ളം ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്നവ‍ർ പോലും ഇപ്പോൾ വെള്ളമില്ലാതെ വലയുന്നു. വീടുകളിൽ മാത്രമല്ല ഓഫീസുകളിലും സ്കൂളിലും ആശുപത്രികളിലും ഒന്നും വെള്ളം ഇല്ലാത്ത അവസ്ഥ. ഉയർന്ന വീട്ടുവാടക നൽകി പ്രീമിയം അപ്പാർട്ട്മെൻറുകളിൽ താമസിക്കുന്നവർ പോലും പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളം ലഭിക്കാത്തതിനാൽ പൊറുതിമുട്ടിയിരിക്കുന്ന പോസ്റ്റുകൾ എക്സിൽ ഉൾപ്പെടെ ഷെയർ ചെയ്യുന്നു. ഗാർഹിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ദുരിതത്തിൽആണ് ബെംഗളൂരു നഗരത്തിലെ ജനങ്ങൾ. ടെക്കികളിൽ പലരും വർക്ക് ഫ്രം ഹോം ചോദിച്ച് നാട്ടിലേക്ക് മടങ്ങുന്നു.

അതേസമയം കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് ഹൗസിങ് സൊസൈറ്റി താമസക്കാരെ നോട്ടീസ് നല്‍കി അറിയിച്ചിട്ടും കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് താമസക്കാര്‍ക്ക് 5,000 രൂപ പിഴ ചുമത്താന്‍ തീരുമാനിച്ച് ഹൗസിംഗ് സൊസൈറ്റി.ജല ഉപഭോഗം 20 ശതമാനം കുറച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

വിതരണം പഴയപടിയായാല്‍ ഉപഭോഗം വര്‍ധിപ്പിക്കും.ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ദൈനംദിന ജല ഉപയോഗത്തില്‍ ജാഗ്രത പാലിക്കാന്‍ താമസക്കാരോട് മറ്റ്ഹൗസിംഗ് സൊസൈറ്റികള്‍ നിർദ്ദേശിച്ചിട്ടുണ്ട്.

metbeat news

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment