World Earth Day 2024: ഇന്ന് ലോക ഭൗമ ദിനം: നാം നേരിടുന്ന 7 പ്രധാന വെല്ലുവിളികൾ എന്തെല്ലാം ?

World Earth Day 2024: ഇന്ന് ലോക ഭൗമ ദിനം: നാം നേരിടുന്ന 7 പ്രധാന വെല്ലുവിളികൾ എന്തെല്ലാം ?

ഇന്നാണ് ലോക ഭൗമ ദിനം (International Mother Earth Day) . 2024 ലെ ലോക ഭൗമദിനത്തിന്റെ സന്ദേശം ഭൂമിയും പ്ലാസ്റ്റിക്കും എന്നതാണ്. ലോകത്ത് ഏപ്രില്‍ 22 നാണ് International Mother Earth Day ആയി ആചരിക്കുന്നത്. 2009 മുതലാണ് യു.എന്‍ ദിനാചരണം നടത്താന്‍ പ്രമേയം പാസാക്കിയത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭൂമിയില്‍ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടല്‍ കാരണം ഭൂമിയില്‍ ജനജീവിതം ദുസ്സഹമാകുകയാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അല്ലെങ്കില്‍ വരും തലമുറക്ക് ഇവിടെ ജീവിക്കാന്‍ കഴിയാതെ വരും.

മനുഷ്യ നിര്‍മിത കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇപ്പോള്‍ ഭൂമിയും ജീവജാലങ്ങളും നേരിടുന്ന പ്രധാന 7 വെല്ലുവിളികളെന്തെന്ന് നമുക്ക് പരിശോധിക്കാം.

  1. വര്‍ധിച്ചുവരുന്ന ചൂട്

ഭൂമിയിലെ ചൂട് ഓരോ വര്‍ഷവും പുതിയ റെക്കോര്‍ഡുകളിടുകയാണ്. ഓരോ മാസവും ചൂടിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തുന്ന മാസങ്ങളാകുന്നു. യു.എസിന്റെ National Oceanic and Atmospheric Administration (NOAA) റിപ്പോര്‍ട്ട് പ്രകാരം 2023 ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വര്‍ഷമാണ്. വരും വര്‍ഷങ്ങള്‍ ഈ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യത കൂടുതലാണ്.

  1. ഉരുകുന്ന മഞ്ഞുമലകള്‍

ആഗോള താപനം മൂലം മഞ്ഞുമലകള്‍ ഉരുകുന്നതാണ് ലോകം നേരിടുന്ന വലിയ ഭീഷണി. ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലയിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് കടല്‍ജല നിരപ്പ് കൂടാന്‍ ഇടയാക്കും. തീരങ്ങള്‍ ഭാവിയില്‍ കടലനിടിയിലാകും. കേരളം ഉള്‍പ്പെടെ ലോകത്തെ പ്രധാന നഗരങ്ങളെല്ലാം ഭാവിയില്‍ കടലിനടിയിലാകും.

  1. ഗ്രീന്‍ ഹൗസ് എഫക്ട്

ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം ഭൂമി നേരിടുന്ന പ്രധാന പ്രതിസന്ധി. ആഗോളതാപനത്തിനും അതുമൂലം പ്രകൃതിക്ഷോഭത്തിനും കാരണം ഇതാണ്. ഭൂമിയില്‍ ചൂടുകൂടുന്നത് കാലാവസ്ഥ താളം തെറ്റാനും ഭൂമി നശിക്കാനും ഇടയാക്കും. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുക മാത്രമാണ് പോം വഴി

  1. ഋതുക്കള്‍ മാറുന്നു

കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയില്‍ ചൂട് കൂടുന്നത് ഋതുക്കളില്‍ മാറ്റംവരും. മഴക്കാലത്ത് വെയിലുണ്ടാകും. തണുപ്പ് കാലത്ത് ചൂടേറ്റ് തളരും, വേനലില്‍ പേമാരിയുണ്ടാകും എന്ന അവസ്ഥ. ഋതുക്കളിലെ മാറ്റം കാലാവസ്ഥാ വ്യതിയാനം എന്നിവ കൃഷി നശിപ്പിക്കും.

  1. പട്ടിണിയും ദാഹവും

കാലാവസ്ഥാ ക്രമം (weather patterns ) മാറുന്നത് തീവ്ര കാലാവസ്ഥാ സാഹചര്യത്തിന് (extreme weather conditiosn) ഇടയാക്കും. ഇത് ഭക്ഷ്യസുരക്ഷയെ ബാധിക്കും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ ഉണ്ടായ പ്രളയത്തിനു പിന്നാലെ കൃഷി നശിച്ച് അവിടെ ഭക്ഷ്യക്ഷാമമുണ്ടായി. കുടിവെള്ളക്ഷമവും വരള്‍ച്ചയെ തുടര്‍ന്ന് ഉണ്ടാകും. മനുഷ്യരില്‍ നിര്‍ജലീകരണം കൂടാന്‍ കാലാവസ്ഥാ വ്യതിയാനം കാരണമാകും- ഉദാഹരണത്തിന് കേരളത്തിലെ ഇപ്പോഴത്തെ ചൂടും ആരോഗ്യ പ്രശ്‌നങ്ങളും. പട്ടിണിയും നിര്‍ജലീകരണവും വര്‍ധിക്കാന്‍ കാരണമാകുമെന്ന് ചുരുക്കം.

  1. ഓസോണ്‍ പാളി ശോഷണം
    ഭൂമിയിലെ മാരകമായി അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്ന ഓസോണ്‍ പാളിയിലെ വിള്ളലിന് ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ എന്ന വാതകം കാരണമാകും. ഫ്രിഡ്ജിലും മറ്റും തണുക്കാന്‍ ഉപയോഗിക്കുന്ന വാതകമാണിത്. 300 കോടി മെട്രിക് ടണ്‍ ഓസോണ്‍ പാളിയാണ് നശിക്കുന്നത്. ഇത് അന്തരീക്ഷത്തിന്റെ 0.00006% മാത്രമേ ഉള്ളൂ. ഓസോണ്‍ പാളി തകര്‍ന്നാല്‍ കൂടുതല്‍ യു.വി കിരണം ഭൂമിയിലെത്തി മനുഷ്യനും മറ്റും നാശമുണ്ടാക്കും. മനുഷ്യരില്‍ കാന്‍സറിന് ഇത് കാരണമാകും.
  2. തിരിച്ചുപോകാനാകില്ല

ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തിരിച്ചുപോകാനാകാത്തവിധം കാലാവസ്ഥാ വ്യതിയാനം നടന്നുകഴിഞ്ഞു. ഇതിനു കാരണം മനുഷ്യരാണ്. 2030 നകം ശക്തമായി ഇടപെട്ടില്ലെങ്കില്‍ പിന്നീട് നിയന്ത്രിക്കാനാകാത്ത സ്ഥിതിവരും.

metbeat news

കാലാവസ്ഥ അപ്‌ഡേഷന് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment