കേരളത്തിന്റെ കാലാവസ്ഥയിൽ താമര വിരിയുമോ

കേരളത്തിൽ താമര വിരിയുമോ എന്ന സംശയം മിക്കവർക്കും ഉണ്ടാകും. എന്നാൽ വളരെ എളുപ്പത്തിൽ കേരളത്തിൽ കൃഷി ചെയ്യാനാകുന്ന ഒരു ഇനമാണ് താമര. വേനൽക്കാലമാണ് താമരയുടെ സീസൺ കാലം. അതേ സമയം വേനൽക്കാലത്ത് തുടങ്ങി സെപ്റ്റംബർ വരെയും താമര നടാവുന്നതാണ്.

നിരവധി യുവ സംരംഭകർ താമര കൃഷി തെരഞ്ഞെടുക്കാറുണ്ട്. എങ്ങനെ താമര കൃഷി പ്രയോജനപ്പെടുത്താം. വളരെ എളുപ്പത്തിൽ കേരളത്തിൽ കൃഷി ചെയ്യാനാകുന്ന ഒരു ഇനമാണ് താമര. വേനൽക്കാലമാണ് താമരയുടെ സീസൺ കാലം. അതേ സമയം വേനൽക്കാലത്ത് തുടങ്ങി സെപ്റ്റംബർ വരെയും താമര നടാവുന്നതാണ്. വേനൽക്കാലത്ത് കൃഷി തുടങ്ങിയാലും താമര ഏറ്റവും കൂടുതൽ പൂവിടുന്നത് മഴക്കാലത്താണ്. നമ്മുടെ നാട്ടിലെ താമരപ്പൂവിന്റെ വിപണിയെപ്പറ്റി കൂടുതൽ പറയേണ്ടി വരില്ല.

ഒരു ശുദ്ധജല സസ്യം എന്ന് താമരപ്പൂവിനെ വിളിക്കാം. ജല നിരപ്പിൽ നിന്ന് ഉയർന്നാണ് താമര വിരിയുക. ഇന്ത്യയുടെ മാത്രമല്ല ഈജിപ്തിന്റെയും ദേശീയ പുഷ്പമാണ് താമര. വളരെ ഭംഗിയുള്ള താമരപ്പൂക്കൾ നമ്മുടെ കഥകളിലും കവിതകളിലും വർണനകളിലും നിറഞ്ഞു നിൽക്കുന്നു. താമരപ്പൂവിന്റെ മഹത്വം അവിടെ നിൽക്കട്ടെ, ഇനി സ്വൽപം ബിസിനസ് കാര്യങ്ങൾ നോക്കാം. നേരത്തെ പറഞ്ഞതു പോലെ കേരളത്തിലെ വേനൽക്കാലത്ത് നല്ലതു പോലെ ലാഭം തരുന്ന ഒരു ബിസിനസാണ് താമരക്കൃഷി. സാധാരണ ഗതിയിൽ 10 രൂപ മുതൽ 50 രൂപ വരെയാണ് ഒരു താമരപ്പൂവിന്റെ വിലയായി ലഭിക്കുക. എന്നാൽ അത്രയധികം വിപണി വിലയേറുമ്പോൾ, ചില സീസണിൽ ഒരു പൂവിന് 100 രൂപ വരെ ലഭിക്കും.

സാധാരണ താമരയിനങ്ങളേക്കാൾ ഹൈബ്രിഡ് താരകൾക്കാണ് വില കൂടുതൽ ലഭിക്കുക. ഓരോ ഇനങ്ങൾക്കും ഓരോ വിലയാണ് മാർക്കറ്റിൽ നിന്നു ലഭിക്കുക. വീട്ടു വളപ്പിൽ നല്ല സ്ഥലമുള്ളവർക്ക് എളുപ്പമാണ് ഇത്. അതേ സമയം ടെറസിൽ സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന തട്ടുകളായി തിരിച്ചും താമരക്കൃഷി നടത്താം. വീട്ടിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ താമരക്കൃഷി ചെയ്യാം. സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന സ്ഥലങ്ങൾ ആണ് താമരക്കൃഷിക്ക് തിരഞ്ഞെടുക്കേണ്ടത്. കേരളത്തിൽ വികസിപ്പിച്ചെടുത്ത അഖില, മിറക്കിൾ, വൈറ്റ് പഫ്, ലിറ്റിൽ റെയ്ൻ, ആൽമണ്ട് സൺഷൈൻ എന്നീ ഇനങ്ങൾ നല്ല വിളവ് തരുന്ന ഇനങ്ങളാണ്. ഇത് കൂടാതെ തായ്ലാൻഡിൽ വികസിപ്പിച്ച പിങ്ക് ക്ലൗഡ്, സറ്റാ ബൊങ്കേറ്റ്, പീകോഫ് പിങ്ക്, ഗ്രീൻ ആപ്പിൾ, ബുച്ച തുടങ്ങിയവയും കേരളത്തിൽ നന്നായി വളരുന്നവയാണ്. ജാപ്പനീസ് ഇനങ്ങളായ ഷിരോമൻ, വൈറ്റ് പിയോണി, യെല്ലോ പിയോണി, റെഡ് പിയോണി, അമരി പിയോണി, റാണി റെഡ് എന്നിവയും കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാവുന്നവയാണ്. മുകളിൽപ്പറഞ്ഞ ഓരോ ഇനത്തിനും ഓരോ വിലയാണ് ലഭിക്കുക. അത് കൂടാതെ ഇവയുടെ രൂപത്തിലും നിറങ്ങളിലും വിള തരുന്നതിലും വ്യത്യാസങ്ങളുണ്ട്. പിങ്ക് ക്ലൗഡ്, സാറ്റ ബോങ്കെറ്റ്, ബുച്ച, അമേരി കമേലിയ, മിറാക്കിൾ തുടങ്ങിയവ എല്ലാ മാസവും പൂവിരിയുന്നവയാണ്. കൂട്ടത്തിൽ കുഞ്ഞനാണ് ലിയാങ്ക്ളി. എന്നാൽ ഇവ നന്നായി പൂവിടുന്ന ഇനമാണ്.
കീടബാധ

മറ്റ് ചെടികളെ അപേക്ഷിച്ച് കീടബാധ കുറഞ്ഞ സസ്യമാണ് താമര. ശലഭ വർഗ്ഗത്തിലുള്ള പുഴുവിന് ബീയേറിയ ബാസിയാന എന്ന ജീവാണു കീട നിയന്ത്രണത്തിന് ഉപയോഗപ്പെടുത്താം. മാനസിക സന്തോഷത്തിനൊപ്പം ചെറിയൊരു വരുമാനം ലഭിക്കാൻ പറ്റിയ കൃഷിയാണ് താമര.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment