സംസ്ഥാനത്ത് പരക്കെ മഴ; ശക്തമായ കാറ്റ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് മിക്ക ജില്ലകളും ഇടിയോട് കൂടിയ മഴ ലഭിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട , ഇടുക്കി ജില്ലയിൽ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് മെറ്റ് ബീറ്റ് വെതറും പറഞ്ഞിരുന്നു. 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ന് ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം 25 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട്, വയനാട്,പാലക്കാട്‌, മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലകളിൽ കഴിഞ്ഞ 6മണിക്കൂറിൽ മഴ ലഭിച്ചു.

ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ് 29.5mm മഴ ലഭിച്ചു.കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി തിരുവമ്പാടി പുന്നക്കൽ വഴിക്കടവിൽ താൽക്കാലിക പാലം ഒലിച്ചുപോയി.

വീഡിയോ ലിങ്ക്

Leave a Comment