മഴക്കാലമായാൽ കൊതുക് പെറ്റ് പെരുകുന്നത് സർവ്വസാധാരണമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റുമെല്ലാം കൊതുക് മുട്ടയിടും. എന്നാൽ കനത്ത ചൂടിൽ വൈകുന്നേരം ആയാൽ നഗരം മധ്യത്തിൽ കൊതുക ശല്യം കൂടിവരികയാണ് . ഈ വേനൽക്കാലത്ത് കൊതുകശല്യം വർധിക്കുന്നതിന് പിന്നിലെ കാരണമെന്ത്?
കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ള മാറ്റമാണ് കൊതുകുകൾ വർധിക്കുന്നതിന് കാരണമെന്ന് ഇന്ത്യൻ ഹോർട്ടികൾച്ചറൽ റിസർച്ച് അധികൃതർ പറയുന്നു. ഒരാഴ്ചയായി ബംഗളൂരു നഗരത്തിൽ കൊതുക് ശല്യം വർദ്ധിച്ചിട്ടുണ്ട്. ഇത് മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണം ആകുമോ എന്ന ആശങ്കയിലാണ് നഗരവാസികൾ.