Weather updates 23/10/24: മഴയും കാറ്റും; കൊല്ലം കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ തുടരുന്നു . തെന്മല, ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിൽ രണ്ട് മണിക്കൂറിലധികം സമയമാണ് മഴപെയ്തത്. തെന്മല മാര്‍ക്കറ്റില്‍ വെള്ളം കയറിയിട്ടുണ്ട്. മണ്ണാർക്കാട് കനത്ത മഴയിൽ കടകളിൽ വെള്ളം കയറി.
അതേസമയം പടിഞ്ഞാറൻ തമിഴ്നാടിനു മുകളിൽ wind confluence കാണുന്നു. ചിലയിടങ്ങളിൽ തീവ്രമഴ സാധ്യത ഉണ്ട്. മലവെള്ളപാച്ചിൽ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ കേരളത്തിൻ്റെ കിഴക്കൻ മേഖലയിൽ ജാഗ്രത വേണം . കാറ്റുകൾ ഇഴ ചേരുന്ന പ്രതിഭാസമാണ് confluence. ഇത് ഏതാനും മണിക്കൂർ ശക്തമായ മഴ നൽകും.
കേരളത്തിൽ വരുന്ന അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും, 24ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിട്ടുള്ളത് .
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കാറ്റിനും മഴയ്ക്കും സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യത എന്നും കാലാവസ്ഥ വകുപ്പ്.
അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് imd.