കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങി; പകൽ താപനില ഉയരുന്നു

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങി; പകൽ താപനില ഉയരുന്നു

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യ ദിവസങ്ങളിലോ ചെറിയ രീതിയിൽ വീണ്ടും മഴയ്ക്കുള്ള സാധ്യതയും ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.

കിഴക്കോട്ട് സഞ്ചരിക്കുന്ന കാറ്റിൻ്റെ ആന്ദോളനമാണ് എം.ജെ.ഒ. MJO സ്വാധീനം കുറച്ച് ദിവസങ്ങൾ കൂടി ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രത്യേകിച്ച് ബംഗാൾ ഉൾക്കടലിൽ ഉണ്ടാകും. അതിനാൽ തന്നെ ഈ മാസം അവസാനം വീണ്ടും തമിഴ്നാട്ടിലും കേരളത്തിലും മഴ സാധ്യതയുണ്ടെന്ന് metbeat weather നിരീക്ഷകർ കുറച്ചുദിവസം മുമ്പുള്ള ഫോർകാസ്റ്റിൽ പറഞ്ഞിരുന്നു.

2024 ൽ തുലാവർഷം ജനുവരി പകുതിക്ക് മുമ്പ് തന്നെ വിടവാങ്ങിയിരുന്നു. 2023 ഒക്ടോബർ രണ്ടാം വാരത്തിലാണ് തുലാവർഷം എത്തിയത്. 2024 ജനുവരി 14ന് തുലാവർഷം വിടവാങ്ങി. 2022 ജനുവരി 12 നും തുലാവർഷം വിടവാങ്ങിയിരുന്നു. എന്നാൽ 2021 ൽ ഏറെ വൈകിയാണ് തുലാമഴ കേരളത്തിൽ നിന്ന് വിട പറഞ്ഞത്. ആ വർഷം ജനുവരി 22 നാണ് വടക്കു കിഴക്കൻ മൺസൂൺ അവസാനിച്ചത്. എന്നാൽ ഇത്തവണയും വൈകിയാണ് തുലാമഴ അവസാനിക്കുന്നത്.

വിടവാങ്ങൽ വൈകാൻ കാരണം

കടൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട El Niño Southern Oscillation (Enso), Madden Julian Oscillation – MJO തുടങ്ങിയവയാണ് ഇത്തവണ തുലാവർഷം വിടവാങ്ങുന്നത് വൈകാൻ കാരണമായത്. കഴിഞ്ഞ ആഴ്ചകളിൽ ലാ നീന പ്രതിഭാസം പസഫിക് സമുദ്രത്തിൽ രൂപപ്പെട്ടതും തുലാമഴയെ ശക്തിപ്പെടുത്തിയിരുന്നു. ഇപ്പോൾ എം.ജെ.ഒ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഉള്ളത്.

പകൽ താപനില ഉയരുന്നു

കേരളത്തിൽ ചിലയിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്നലെയും കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ടായിരുന്നു. രാജ്യത്തെ ഉയർന്ന ചൂട് ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ ( 38.2°c ) രേഖപ്പെടുത്തിയിരുന്നു. അനൗദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്തു പലയിടങ്ങളിലും ഉയർന്ന ചൂട് 35 നു 39 °c ഇടയിൽ രേഖപ്പെടുത്തി. അതേസമയം, മൂന്നാർ ഉൾപ്പെടെയുള്ള മലയോര/ഇടനാട് മേഖലയിൽ രാവിലെ തണുപ്പ് കൂടുതലായി അനുഭവപ്പെടുന്നുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.