weather today kerala 07/10/23: കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ

weather-today-kerala-07-10-23-

കേരളത്തിൽ ഇന്നും (ശനി) പൊതുവേ വരണ്ട കാലാവസ്ഥ തുടരും. എവിടെയും ശക്തമായ മഴക്ക് സാധ്യതയില്ല. നാളെ രാവിലെ 10 30 വരെയുള്ള 24 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത.

നാളെ (08/10/23) ഉച്ചയ്ക്ക് ശേഷം തെക്കൻ കേരളത്തിൽ ചാറ്റൽ മഴ പ്രതീക്ഷിക്കുന്നു. കാസർകോട് കണ്ണൂർ ജില്ലകളിലും നേരിയതോതിൽ മഴ ലഭിക്കും. വൈകിട്ടോടെ കാസർകോട് കണ്ണൂർ ജില്ലകളിലും തെക്കൻ ജില്ലകളുടെ കിഴക്കൻ മലയോര മേഖലകളിലും ഇടിയോടു കൂടെയുള്ള മഴക്ക് സാധ്യതയുണ്ട്.

കേരളം , ലക്ഷദ്വീപ് തീരങ്ങളിൽ കടലും ശാന്തമാകും. ഉയർന്ന തിരമാല മുന്നറിയിപ്പോ മത്സ്യബന്ധന വിലക്കോ ഇല്ല.

അതിനിടെ, കാലവർഷം ( south west monsoon ) ഉത്തരേന്ത്യയിൽ നിന്ന് കൂടുതൽ മേഖലയി നിന്ന് ഇന്നലെയോടെ പിൻവാങ്ങി.

ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്,പഞ്ചാബ്, ഹരിയാന,ഉത്തരഖണ്ഡ്,ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്‌, എന്നീ സംസ്ഥാങ്ങളിൽ നിന്നും വടക്കൻ അറബികടലിൽ നിന്നും പൂർണമായും പിൻവാങ്ങി. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുടെ ചില മേഖലകളിൽ നിന്നും കാലവർഷം പിൻവാങ്ങി.

വരും ദിവസങ്ങളിൽ മധ്യ ഇന്ത്യയിലെ കൂടുതൽ മേഖലയിൽ നിന്നും പിൻവാങ്ങാൻ സാധ്യത. കേരളത്തിൽ നിന്ന് കൂടി കാലവർഷം പിൻവാങ്ങിയ ശേഷമേ പുലാവർഷത്തിന് എത്താൻ കഴിയുകയുള്ളൂ. കാലവർഷത്തിന്റെ കാറ്റ് ശ്രേണിയാണ് (wind pattern) ഇപ്പോൾ കേരളത്തിലും ദക്ഷിണേന്ത്യയിലും ലഭിക്കുന്നത്. ഇതിന് വിരുദ്ധമായ കാറ്റ് ശ്രേണിയാണ് വടക്കു കിഴക്കൻ മൺസൂൺ (north east monsoon)എന്ന തുലാ വർഷത്തിന്റേത്.

weather forecast metbeat
weather forecast metbeat

ഇടിയോടെ മഴ സാധ്യത

തുലാവർഷത്തോടനുബന്ധിച്ച് ഇടിമിന്നലോട് കൂടിയുള്ള മഴയാണ് ലഭിക്കുക തിങ്കൾ മുതൽ കേരളത്തിൻറെ കിഴക്കൻ മലയോര മേഖലകളിൽ ഇത്തരം മഴക്കുള്ള സാധ്യതയുണ്ട്. മിന്നൽ അപകടകാരികളാണ്. മിന്നലിൽ നിന്ന് രക്ഷനേടാൻ മിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാം. മിന്നൽ നിങ്ങളുടെ പ്രദേശത്ത് നിന്ന് എത്ര ദൂരെയാണ് എന്ന് അറിയാനും സുരക്ഷിതമായി കെട്ടിടത്തിനുള്ളിൽ കഴിയാനും ശ്രദ്ധിക്കണം. നിങ്ങൾ എത്ര അകലെയാണ് എന്നറിയാൻ ഈ വെബ്സൈറ്റിലെ  Live lightning Strike Map ഉപയോഗിക്കാം.

LIVE LIGHTNING STRIKE MAP

 

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment