weather 29/09/24: ഇന്നും ഈ പ്രദേശങ്ങളിൽ ഇടിയോടെ മഴ സാധ്യത
ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെയും (upper air circulation – uac) ഈ മേഖലയിൽ നിന്ന് തമിഴ്നാടിന് മുകളിലൂടെ കർണാടകയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി (Trough) യുടെയും സ്വാധീനം മൂലം കേരളത്തിൽ ഇന്നും ഉച്ചയ്ക്ക് ശേഷം ഇടിയോടുകൂടെ മഴ സാധ്യത. ഇന്നലെ തെക്കൻ ജില്ലകളിലും മധ്യ ജില്ലകളിലും ആയിരുന്നു മഴ ലഭിച്ചതെങ്കിൽ ഇന്ന് വടക്കൻ കേരളത്തിലും മഴക്ക് സാധ്യതയുണ്ട്.
കർണാടകയുടെ സുള്ളിയ, മടിക്കേരി മേഖലകളിൽ ഇന്ന് ഉച്ചക്ക് ശേഷം ഇടിയോടുകൂടെ മഴയുണ്ടാകും. കണ്ണൂർ, കാസർകോട് ജില്ലയുടെ കിഴക്കൻ മേഖലയിലും ഈ മഴ എത്തിയേക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് രാവിലെയുള്ള ഉപഗ്രഹ ചിത്ര പ്രകാരം മേഘാവൃതമായ അന്തരീക്ഷം തുടരുകയാണ്. ഇന്നു വൈകിട്ട് കർണാടകയിലെ ഹാസൻ, ഷിമോഗ, ഹൊലാക്കരെ, ദേവനാഗിരി, ഹാവേരി തുടങ്ങിയ പ്രദേശങ്ങളിൽ ഇടിയോടെ ശക്തമായ മഴയുണ്ടാകും. അവിടെയുള്ളവർ ഇടിമിന്നൽ ജാഗ്രത പാലിക്കണം.
കേരളത്തിൽ, ഇടുക്കി ജില്ലയിൽ ഇന്ന് വൈകിട്ട് ഇടിയോടുകൂടി മഴ സാധ്യത. കമ്പം, രാജപാളയത്തിനു സമീപം, ബോഡിനായ്ക്കനൂർ ഇവിടങ്ങളിലാണ് മഴ സാധ്യത. ഇതോടൊപ്പം പത്തനംതിട്ട ജില്ലയിലെ പമ്പ, ളാഹ അച്ചൻകോവിൽ, പത്തനംതിട്ട, റാന്നി, കൊല്ലം ജില്ലയിലെ പുനലൂര്, കായംകുളം, കൊട്ടാരക്കര, ആയൂർ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര് എന്നിവിടങ്ങളിലും ഇന്ന് രാത്രിയോടെയോ വൈകിട്ടോ മഴയുണ്ടാകും.
തമിഴ്നാട്ടിലെ ഈറോഡ്, സേലം, ഗോപിച്ചട്ടി പാളയം, തിരുപ്പൂര്, കാരമടൈ, നമ്പിയുർ, അവിനാശി, പെരുന്തുറൈ, കുന്നത്തൂര് , ശിരുവാളൂർ, ഭവാനി സൂളൂർ എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് ഇടിയോടെ മഴ സാധ്യത.പാലക്കാട്, തൃശൂർ ജില്ലകളിലും വൈകിട്ടും രാത്രിയും ഇടിയോടെ മഴ സാധ്യത.
പാലക്കാട് ജില്ലയിലെ കോങ്ങാട്, ആലത്തൂർ, ചെട്ടിലഞ്ചേരി, കൊടുവായൂർ, പഴയന്നൂർ, ഒറ്റപ്പാലം, തൃശ്ശൂർ ജില്ലയിലെ കൊടകര, ചാലക്കുടി, പൊരിങ്ങൽകുത്ത്, കുറ്റിക്കാട്, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളിലും ഇടിയോടെ മഴ സാധ്യത.ആലപ്പുഴ, എറണാകുളം ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ അരൂക്കുറ്റി ചെല്ലാനം തുടങ്ങിയ മേഖലകളിലും നേരിയ സാധ്യത.
പ്രത്യേകിച്ച് തമിഴ്നാട്ടിലും കർണാടകയിലും ഇടിമിന്നൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അവിടെയുള്ളവർ മിന്നൽ ജാഗ്രത പുലർത്തണം. ലൈവ് മിന്നൽ അലർട്ടിന് metbeatnews.com ലെ Lightning Radar ഉപയോഗിക്കാം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page