കാലവർഷം തുടങ്ങി രണ്ടു മാസം പിന്നിടുമ്പോൾ
കേരളത്തിൽ ജൂലൈ മാസത്തിൽ സാധാരണ തോതിൽ മഴ ലഭിച്ചു എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈയിൽ സാധാരണ മഴയാണ് കേരളത്തിൽ മെറ്റ് ബീറ്റ് വെതറും പ്രവച്ചിരുന്നത്. ജൂണിൽ മഴക്കുറവും. അത് രണ്ടും അങ്ങനെ തന്നെ സംഭവിച്ചു. ജൂലൈയിൽ കേരളത്തിൽ സാധാരണ മഴ (Long Period Avarage LPA) പ്രകാരം ലഭിക്കേണ്ടത് 653.6 mm മഴയാണ്. ലഭിച്ചത് 591.5 mm . (-9%) ആണ് മഴക്കുറവ്. സാങ്കേതികമായി 19 % വരെ മഴ കുറവോ കൂടുതലോ സാധാരണ മഴ (Normal Rain) ആയാണ് കണക്കാക്കുക. ജൂലൈ ഒന്നു മുതൽ 7 വരെ മിക്ക ദിവസവും ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. 21 മുതൽ 26 വരെയുള്ള ദിവസങ്ങളിലും സാധാരണ മഴ ലഭിച്ചു. ജൂണിലെ മഴക്കുറവ് നികത്താത്തതിനാൽ 36% മഴക്കുറവ് ഓഗസ്റ്റ് 2 വരെ കേരളത്തിൽ ഉണ്ട്. ജൂൺ 26 ന് ശേഷം ഒരു ദിവസം മാത്രമാണ് ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചത്.
പത്തനംതിട്ട കാസർകോട് ജില്ലകളിൽ സാധാരണ മഴയാണ് ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് രണ്ടുവരെയുള്ള കണക്ക് പ്രകാരം രേഖപ്പെടുത്തിയത്. ആലപ്പുഴ 23%, കണ്ണൂർ 21 ശതമാനം, എറണാകുളം 29%, ഇടുക്കി 54 ശതമാനം,കൊല്ലം 20 ശതമാനം, കോട്ടയം 42%, കോഴിക്കോട് 48%, മലപ്പുറം 36%, പാലക്കാട് 41 ശതമാനം, തിരുവനന്തപുരം 35 ശതമാനം, തൃശൂർ 40%, വയനാട് 49% എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്ക് പ്രകാരം മഴ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ 24 ശതമാനം മഴ കുറവുണ്ട്.16 97.6 mm മഴ ലഭിക്കേണ്ട മാഹിയിൽ 12 86 എം എം മഴ മാത്രമാണ് ലഭിച്ചത്. അതേസമയം ലക്ഷദ്വീപിൽ സാധാരണ തോതിൽ മഴ ലഭിച്ചു 19 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്.641.3 mm മഴ ലഭിക്കേണ്ട ലക്ഷദ്വീപിൽ 520mmമഴ ലഭിച്ചു.
അതേസമയം ഓഗസ്റ്റിൽ സാധാരണയേക്കാൾ മഴ കുറയാനാണ് സാധ്യത എന്നും ഐ എം ഡി. ഓഗസ്റ്റിൽ പകലും രാത്രിയും സാധാരണയേക്കാൾ ചൂട് കൂടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.