weather update 22/10/24: ദന ചുഴലിക്കാറ്റ് നാളെ, കേരളത്തിൽ ഇന്നത്തേക്കാൾ മഴ നാളെ

weather update 22/10/24: ദന ചുഴലിക്കാറ്റ് നാളെ, കേരളത്തിൽ ഇന്നത്തേക്കാൾ മഴ നാളെ

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് ഉച്ചയ്ക്ക് മുൻപ് തീവ്ര ന്യൂനമർദ്ദം (Depression) ആകും. തുടർന്ന് തുടരുന്ന നിലവിൽ മ്യാൻമർ തീരത്ത് നിന്ന് ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് നീങ്ങും. ഇതിനിടെ നാളെ ദന ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും. കേരളത്തിൽ ഇന്ന് (ചൊവ്വ) ഒറ്റപ്പെട്ട മഴയു നാളെ (ബുധൻ) ഇന്നത്തേക്കാൾ മഴ കൂടാനും സാധ്യത.

ഒക്ടോബർ 24 ന് രാത്രി വൈകിയും 25 ന് പുലർച്ചെയുമായി ദന ചുഴലിക്കാറ്റ് ഒഡിഷയിലെ ബലാഷോറിനും പുരിക്കും ഇടയിൽ കരകയറും. ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ മഴ ലഭിക്കും. അടുത്ത ദിവസങ്ങളിൽ ഇവിടെ പ്രാദേശിക പ്രളയ സാധ്യത.

ദന തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

കേരളത്തിൽ ഇടത്തരം മഴ വരും ദിവസങ്ങളിലും തുടരും. Metbeat Weather ൻ്റെ നിരീക്ഷണ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴ സാധ്യത. എന്നാൽ ഇന്നത്തേക്കാൾ നാളെ കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത.

എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമിലെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം (Incois) അറിയിച്ചു.

Join our WhatsApp Channel
Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment