കാലാവസ്ഥാ പ്രവചനം മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമാക്കാൻ സഹായിക്കുന്നുവെന്ന് പഠനം

കാലാവസ്ഥാ പ്രവചനം
മത്സ്യത്തൊഴിലാളികളുടെ
ജീവന്‍ സുരക്ഷിതമാക്കാൻ സഹായിക്കുന്നുവെന്ന് പഠനം

പ്രാദേശിക കാലാവസ്ഥാ പ്രവചനം മത്സ്യബന്ധനം സുരക്ഷിതമാക്കാൻ സഹായിക്കുന്നുവെന്ന് പഠനം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും യു.കെയിലെ സസെക്‌സ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

കാലാവസ്ഥാ പ്രവചനങ്ങള്‍ മത്സ്യതൊഴിലാളികളെ പല കാര്യങ്ങൾക്കും സഹായിക്കുന്നുണ്ട്. അവർക്ക് അവരുടെ ബോട്ടുകള്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ഇറക്കാനും കരയ്ക്കടുപ്പിക്കാനും തീരത്തിനടുത്തുള്ള മത്സ്യലഭ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും കഴിയും.

കാലാവസ്ഥാ പ്രവചനമനുസരിച്ച് കാറ്റുള്ള സമുദ്രമേഖലകള്‍ മനസ്സിലാക്കാനും മോശമായ കാലാവസ്ഥ മനസ്സിലാക്കി വേഗത്തില്‍ മടങ്ങാനും സാധിക്കുമെന്ന് കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച് (ACHRR) ഡയറക്ടർ പ്രൊഫസര്‍ അഭിലാഷ് എസ് പറഞ്ഞു. കാലാവസ്ഥാവ്യതിയാനം കാരണം സമുദ്രതടങ്ങളിൽ അനുഭവപ്പെടുന്ന ചൂട് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും തീരദേശ സമൂഹങ്ങളുടെയും ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നു. അതുപോലെ ചുഴലിക്കാറ്റുകളും ന്യൂനമര്‍ദ്ദങ്ങളും കൂടുതല്‍ തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ അപകടസാധ്യതകള്‍ നേരിടേണ്ടി വരുന്നുവെന്ന് അഭിലാഷ് പറഞ്ഞു.

ഐ.എം.ഡി.യിലെ സീനിയര്‍ ശാസ്ത്രജ്ഞ ഡോ. വി. കെ. മിനി, എസിഎആര്‍ആര്‍ ഗവേഷകന്‍ ഡോ. എം. സാരംഗ്, സസെക്‌സ് കാലാവസ്ഥാ ഗവേഷകന്‍ ഡോ. നെറ്റ്‌സാനെറ്റ് അലാമിറോ, സസെക്‌സ് വിസിറ്റിംഗ് റിസര്‍ച്ച് ഫെലോയും ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബെംഗളൂരു ലൈഫ് സയന്‍സസ് വകുപ്പിലെ ഫാക്കല്‍റ്റിയുമായ പ്രൊഫ. മാക്‌സ് മാര്‍ട്ടിന്‍ എന്നിവരാണ് പഠനത്തില്‍ ഭാഗമായ മറ്റുള്ളവര്‍.

കഴിഞ്ഞ കുറെ വർഷങ്ങളായി മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനമില്ലാത്തതിനാൽ കേരളം ഒരുപാട് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ
തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളില്‍, 2016 നും 2021 നും ഇടയില്‍ ഏകദേശം 50,000 മത്സ്യത്തൊഴിലാളികള്‍ 145 തൊഴിലാളികളും 2017 നവംബറില്‍ ഓഖി ചുഴലിക്കാറ്റില്‍ 146 പേര്‍ മരണമടഞ്ഞു. ഈ സാഹചര്യങ്ങളൊഴിവാക്കാനായി മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങള്‍ വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികളുമായി സസെക്‌സിന്റെ നേതൃത്വത്തിലുള്ള സുരക്ഷിത മത്സ്യബന്ധന ഗവേഷണ ഫോര്‍കാസ്റ്റിംഗിന്റെ ഫലമാണ് ഈ പ്രബന്ധം. യു.കെ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍, സസെക്‌സ് സസ്‌റ്റൈനബിലിറ്റി റിസര്‍ച്ച് പ്രോഗ്രാം, റോയല്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി എന്നിവയുടെ പിന്തുണയോടെയാണ് ഗവേഷണം നടത്തിയത്.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.

Leave a Comment