കൊടും ചൂടിൽ 50 മരണം ; ജാഗ്രതാ നിർദേശവുമായി ഡൽഹി സർക്കാർ
ഉഷ്ണതരംഗത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി ഡൽഹി ഫയർ സർവീസ് . തീപിടുത്ത സാധ്യതയെ കണക്കിലെടുത്താണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത് .
വർധിച്ചുവരുന്ന ചൂടിൽ ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 50 ആയി കൂടി . ബീഹാറിൽ 19 പേരും ഒഡീഷയിൽ 10 പേരും മരിച്ചതായാണ് കണക്കാക്കുന്നത് . അതേസമയം, ഉഷ്ണ തരംഗം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ജല നിയന്ത്രണം കർശനമാക്കുമെന്ന് ഡൽഹി സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
വെള്ള ടാങ്കറുകളെ ഏകോപ്പികാനായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ജല ദുരുപയോഗം ചെയ്യരുതെന്നും ഇത് തടയുന്നതിനായി 200 സംഘങ്ങളേയും നിയമിച്ചിട്ടുണ്ട് .
ഒറ്റ ദിവസത്തിൽ തന്നെ ലഭിച്ചത് 212 ഫയർ കോളുകളാണെന്ന് ഡൽഹി ഫയർ സർവീസ് പറയുന്നു . അതിനിടെ , ഹരിയാനയിൽ അർഹമായ ജലം ലഭിയ്ക്കുന്നില്ലെന്ന് പരാതിയുമായി ഡൽഹി സർക്കാർ രംഗത്തെത്തിയിട്ടുണ്ട് .
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു . കൊടും ചൂടിന്റെ പിടിയിലേക്കാണ് നീങ്ങുന്നതെന്നാണ് കാലാവസ്ഥ പ്രവചനം . മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.