Weather 13/12/24: കനത്ത മഴ തുടരുന്നു; പൊന്മുടി അടക്കം 3 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
കേരളത്തിൽ മഴ തുടരുന്നു. പത്തനംതിട്ടയിലും എറണാകുളത്തും രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇടുക്കി പീരുമേട്ടില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ടും ആണ് ഇന്ന്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശക്തികുറഞ്ഞ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്.
രാത്രി മുതല്‍ എറണാകുളം ജില്ലയില്‍ ഇടവിട്ട് മഴ ആണ്. പത്തനംതിട്ടയിലും നല്ലതോതില്‍ മഴ ലഭിക്കുന്നു. ആലപ്പുഴയിലും കോട്ടയത്തും പുലര്‍ച്ചെ മുതല്‍ മഴ തുടരുന്നുണ്ട്. തിരുവനന്തപുരത്ത് രണ്ടുദിവസമായി ലഭിക്കുന്ന മഴയെ തുടര്‍ന്ന് പൊന്‍മുടി ഇക്കോടൂറിസം കേന്ദ്രം താത്കാലികമായി അടച്ചു. മങ്കയം , കല്ലാര്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും തല്‍ക്കാലത്തേക്ക് പൂട്ടിയെന്ന് അധികൃതർ.
തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് പരക്കെ മഴ തുടരുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കും തമിഴ്നാടിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനത്തിലാണ് മഴ ശക്തമായി തുടങ്ങിയത്. ഇത് വരുന്ന മണിക്കൂറുകളില്‍ ശക്തി കുറഞ്ഞ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെ മുതല്‍ മഴയുടെ ശക്തി കുറയും.
കേരളത്തിൽ മഴ തുടരുന്നു. പത്തനംതിട്ടയിലും എറണാകുളത്തും രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇടുക്കി പീരുമേട്ടില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ടും ആണ് ഇന്ന്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശക്തികുറഞ്ഞ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്.
രാത്രി മുതല്‍ എറണാകുളം ജില്ലയില്‍ ഇടവിട്ട് മഴ ആണ്. പത്തനംതിട്ടയിലും നല്ലതോതില്‍ മഴ ലഭിക്കുന്നു. ആലപ്പുഴയിലും കോട്ടയത്തും പുലര്‍ച്ചെ മുതല്‍ മഴ തുടരുന്നുണ്ട്. തിരുവനന്തപുരത്ത് രണ്ടുദിവസമായി ലഭിക്കുന്ന മഴയെ തുടര്‍ന്ന് പൊന്‍മുടി ഇക്കോടൂറിസം കേന്ദ്രം താത്കാലികമായി അടച്ചു. മങ്കയം , കല്ലാര്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും തല്‍ക്കാലത്തേക്ക് പൂട്ടിയെന്ന് അധികൃതർ. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് പരക്കെ മഴ തുടരുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കും തമിഴ്നാടിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനത്തിലാണ് മഴ ശക്തമായി തുടങ്ങിയത്. ഇത് വരുന്ന മണിക്കൂറുകളില്‍ ശക്തി കുറഞ്ഞ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെ മുതല്‍ മഴയുടെ ശക്തി കുറയും.
തെന്മല ഡാമിൻ്റെ ഷട്ടറുകൾ തുറക്കും
തെന്മല ഡാമിലെ ജലനിരപ്പ് റൂൾ കർവിന് അനുസ്യതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടുളള സാഹചര്യത്തിൽ, ഷട്ടറുകൾ ഉയർത്തുന്നതിനു മുൻപായി സ്വീകരിക്കേണ്ട നിയമാനുസൃത മുന്നറിയിപ്പ് സംവിധാനങ്ങൾ ഉറപ്പാക്കിക്കൊണ്ട് 14-12-2024 ന് രാവിലെ 11.00 മണി മുതൽ ഡാമിൻ്റെ മൂന്നു ഷട്ടറുകൾ 60 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുന്നതിനുളള അനുമതി നൽകിയിട്ടുണ്ട്.
ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യത്തിൽ കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ.