ചൂടും എൽനിനോ പ്രതിഭാസവും മൂലം നിലനിൽപ്പിനായി പോരാടുകയാണ് അന്റാർട്ടിക്ക. ആഗോളതാപനം മൂലം ഉയരുന്ന ചൂട് കാരണം കടൽ മഞ്ഞുപാളിയുടെ വിസ്തൃതി വൻതോതിൽ കുറഞ്ഞു.
ജീവജാലങ്ങൾക്കും ആവാസ വ്യവസ്ഥയ്ക്കും ഭീഷണി
പ്രദേശത്തെ കടലില്‍ മാർച്ച് മുതൽ ഒക്ടോബർ വരെയാണ് മഞ്ഞുപാളികൾ കൂടുതലായി രൂപപ്പെടുന്നത്. എന്നാൽ ഇത്തവണ മഞ്ഞുപാളികളുടെ വിസ്തീർണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ലക്ഷം ചതുരശ്ര കിലോമീറ്റർ കുറവ് വന്നു. ഇതോടെ കടല്‍ വെള്ളം സൂര്യപ്രകാശം ആഗിരണം ചെയ്യുകയും താപനില വര്‍ധിക്കുകയും ചെയ്തു.
ഇത് കൂടുതല്‍ മഞ്ഞുപാളികള്‍ ഉരുകാന്‍ കാരണമായി. കടലിലെ മഞ്ഞുരുക്കം അവിടെയുള്ള ജീവജാലങ്ങൾക്കും അവയുടെ ആവാസവ്യവസ്ഥക്കും ഭീഷണിയാണ്.
കാത്തിരിക്കുന്നത് പ്രകൃതിദുരന്തങ്ങളോ?
ഭൂമിയുടെ “റഫ്രിജറേറ്റർ” എന്നാണ് അന്റാർട്ടിക്ക അറിയപ്പെടുന്നത്. അന്റാർട്ടിക്കയിൽ നിലവിൽ മഞ്ഞുപാളികൾ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
ഭൂമിയുടെ താപനില നിയന്ത്രിക്കുന്നത്തിൽ വലിയ പങ്ക് വഹിക്കുന്ന ദക്ഷിണ ധ്രുവത്തിലെ മഞ്ഞുരുകുന്നത് സമുദ്രനിരപ്പ് ഉയരാനും കാരണമാകും.കൂടുതൽ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇത് വഴിവച്ചേക്കാം.