തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദവും പ്രകമ്പനവും; ഭൂമികുലുക്കം എന്ന്‌ സംശയം

തൃശൂരില്‍ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍.കമ്പല്ലൂര്‍ ആമ്പല്ലൂര്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 8.16നായിരുന്നു സംഭവം.2 സെക്കന്റില്‍ മാത്രമാണ് ചലനം അനുഭവപ്പെട്ടത്. പുതുക്കാട്, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം അനുഭവപ്പെട്ടതായാണ് പറയുന്നത്. എന്നാൽ ഇത് ഭൂമികുലക്കമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ കൃഷ്ണതേജ പറഞ്ഞു.

റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രത വരുന്ന ചലനങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കില്ല. ഭൂചലം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നാല് വര്‍ഷം മുമ്പും സമാനമായ രീതിയില്‍ തൃശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ന് തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലേര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Comment