യു.വി ഇന്റക്‌സ് അതിതീവ്രം; അനുഭവപ്പെടുന്ന ചൂട് നാളെ 58 ഡിഗ്രിവരെ ഉയരും

സംസ്ഥാനത്ത് നാളെയും കടുത്ത ചൂട് അനുഭവപ്പെടും എന്ന് കാലാവസ്ഥ വകുപ്പ്. പാലക്കാട് കോട്ടയം തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. നാളെ അനുഭവപ്പെടുന്ന ചൂട് ( Feels like temperature) 58 ഡിഗ്രി വരെ ആകാമെന്നുo കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കോട്ടയം, പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം തൃശൂർ, ഇടുക്കി, കോഴിക്കോട്എന്നീ ജില്ലകളിൽ ചൂട് 58 ഡിഗ്രി വരെ ഉയരും. മറ്റു ജില്ലകളിൽ 52 മുതൽ 54 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ചൂട്.നാളെ കണ്ണൂർ, കാസർകോട്, വയനാട്, ജില്ലകളിലും താപനില 52നു മുകളിൽ കടക്കും. ഹൈറേഞ്ച് മേഖലകളിൽ മാത്രമാണ് ചൂടിന്റെ കാഠിന്യം അല്പം കുറഞ്ഞു നിൽക്കുന്നത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. യു വി ഇൻഡക്സ് ഉയരുന്നതിനാൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. സൂര്യാഘാതം ഉണ്ടാവാതെ ശ്രദ്ധിക്കുക. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. വേനൽ മഴയിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു .

Share this post

Leave a Comment