കേരളത്തിൽ ചൂട് കൂടുന്നു. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മനുഷ്യർക്ക് ഹാനികരമായ രീതിയിൽ കേരളത്തിൽ വർദ്ധിക്കുന്നു. ആളുകൾ ജാഗ്രത പാലിക്കുക പ്രധാനമായും രാവിലെ 11. 30 മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക . ഈ സമയങ്ങളിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്.
അസുഖങ്ങൾ ഉള്ളവരും, പ്രായമായവരും, ഗർഭിണികളും ജാഗ്രത പാലിക്കുക. വെയിലത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കാൻ മറക്കരുത്. നിർജലീകരണം തടയാൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക. അവധിക്കാലമായതിനാൽ കുട്ടികൾ വെയിലത്തുള്ള കളികൾ പരമാവധി ഒഴിവാക്കുക. പ്രായമായവരിലും ചില മരുന്നുകളുടെ ഉപയോഗം ഉള്ളവരിലും ലഹരിവസ്തുക്കളുടെ ഉപയോഗം ഉള്ളവരിലും ദാഹം അറിയാത്ത അവസ്ഥ ഉണ്ടാവും.
അതിനാൽ നിശ്ചിതമായ അളവിൽ ജലം ലഭ്യമാകാതെ ശരീരം ക്ഷീണിക്കും. ശാരീരിക മാനസിക സമ്മർദ്ദങ്ങൾ വർദ്ധിക്കും. അതിനാൽ ദാഹം ഇല്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. അഞ്ചു മുതൽ 8 ശതമാനം വരെയുള്ള ജലനഷ്ടം തളർച്ച തലകറക്കം എന്നിവ ഉണ്ടാക്കുന്നു, 10 ശതമാനത്തിൽ അധികമുള്ള ജലനഷ്ടം ശാരീരികവും മാനസികവുമായ തളർച്ച ഉണ്ടാക്കുകയും കഠിനമായ ദാഹം ഉണ്ടാക്കുകയും ചെയ്യുന്നു. 15 മുതൽ 25 ശതമാനം വരെയുള്ള ജലനഷ്ടം മരണത്തിന് പോലും കാരണമായേക്കാം.
മണൽ തടാകങ്ങൾ തുടങ്ങി അൾട്രാവയലറ്റ് പ്രതിഫലിക്കാൻ സാധ്യതയുള്ള പരന്ന പ്രതലങ്ങളുടെ സാമീപ്യം വികരണത്തോത് വർധിപ്പിക്കാൻ കാരണമാകും. വീടിനുള്ളിലേക്കും കോൺക്രീറ്റിനു മുകളിലേക്കും ഒക്കെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതുo പ്രതിഫലിക്കുന്നതും പരമാവധി കുറയ്ക്കാൻ ശ്രമിച്ചാൽ വീട്ടിനുള്ളിലെ ചൂടിന് ആശ്വാസം ലഭിക്കും.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കന്യാകുമാരി മുതൽ ആലപ്പുഴ വരെയുള്ള തീരദേശ മേഖലകളിലും, കൊല്ലം, പത്തനംതിട്ട കോട്ടയം ജില്ലകളിലും യു.വി ഇൻഡക്സ് 11ന് മുകളിൽ പ്രവേശിച്ചു. പൊന്നാനി മുതൽ കാസർകോട് വരെയുള്ള തീരദേശത്തും അതുപോലെ പാലക്കാട് മേഖലയിലും ഇന്ന് ഉച്ചക്ക് 12 മണിക്ക് യുവി ഇൻഡക്സ് എക്സ്ട്രീം ലെവലിൽ ആയിരുന്നു.
11 നു മുകളിലുള്ള യുവി ഇൻഡക്സ് എക്സ്ട്രീം ലെവൽ ആണ്. 11 നു മുകളിലുള്ള യുവി ഇൻഡക്സ് നേരിട്ട് കൊള്ളുന്നത് സൂര്യഘാതത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇത് സ്കിൻ ക്യാൻസർ പോലുള്ള അസുഖങ്ങൾക്ക് സാധ്യത കൂട്ടുന്നു. കൂടാതെ തെക്കൻ തമിഴ്നാട്ടിലും യുവി ഇൻഡക്സ് ഇന്ന് എക്സ്ട്രീം ലെവൽ ആയിരുന്നു.