USA Weather Update 14/06/24: ഫ്ലോറിഡയിൽ മഴ മുന്നറിയിപ്പ് ; പാകിസ്ഥാൻ്റെ T20 ലോകകപ്പ് സൂപ്പർ 8 പ്രതീക്ഷകൾക്ക് മങ്ങൽ ഏൽക്കുമോ
ഫ്ലോറിഡയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. തുടർച്ചയായി മഴ ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ ഫ്ലോറിഡയിലെ ലോഡർഹില്ലിൽ നടക്കുന്ന യു.എസ്.എ-അയർലൻഡ് ടി20 ലോകകപ്പ് മത്സരത്തിൽ മഴ വില്ലൻ ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് . കഴിഞ്ഞ മണിക്കൂറിൽ കനത്ത മഴ ലഭിച്ചത് പാക്കിസ്ഥാന് കൂടുതൽ നിർണായകമായി. മഴ തുടർന്നാൽ മത്സരം നടക്കാനുള്ള സാധ്യത കുറവാണ്.
2024-ലെ ടി20 ലോകകപ്പിൽ ഇതുവരെ രണ്ട് കളികൾ മാത്രമാണ് മഴമൂലം ഉപേക്ഷിച്ചത് – ജൂൺ 4ന് ഇംഗ്ലണ്ടും സ്കോട്ട്‌ലൻഡും തമ്മിലുള്ള മത്സരവും ജൂൺ 11ന് ശ്രീലങ്കയും നേപ്പാളും തമ്മിലുള്ള മത്സരവും. രണ്ടാമത്തേത് ഫ്ലോറിഡയിൽ നടക്കാനിരിക്കുകയായിരുന്നു. അയർലൻഡും യു.എസ്.എയും തമ്മിലുള്ള മത്സരത്തിനും സമാനമായ വിധി വന്നാൽ, കാനഡയ്ക്കും പാകിസ്ഥാനെതിരെയും ജയിച്ച് മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തുള്ള ആതിഥേയ ടീം സൂപ്പർ എട്ടിലേക്ക് കടക്കും. പാകിസ്ഥാൻ ടി 20 ലോകകപ്പിൽ നിന്ന് പുറത്താകും.
അവസാന മത്സരത്തിൽ അയർലണ്ടിനെ തോൽപ്പിച്ചാൽ പാകിസ്ഥാൻ നാല് പോയിൻ്റിലെത്തി സൂപ്പർ 8-ലേക്ക് യോഗ്യത നേടും. അടുത്ത ഏതാനും മണിക്കൂറുകളിൽ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. മഴക്കൊപ്പം വെള്ളപ്പൊക്കവും ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഒരാഴ്ചയോളം പെയ്ത മഴയെ തുടർന്ന് ഫ്ലോറിഡയിൽ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. accuweather.com പ്രകാരം മഴ പെയ്യാൻ 99 ശതമാനവും ഇടിമിന്നലിനുള്ള സാധ്യത 59 ശതമാനവുമാണ്. അധിക മഴ വെള്ളപ്പൊക്ക പ്രശ്‌നങ്ങൾക്ക് ഇടയാക്കും.’ പ്രാദേശിക സമയം രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിൽ ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.