തൽസമയ ടി.വി സംപ്രേക്ഷണത്തിനിടെ കാലാവസ്ഥ അവതാരക കുഴഞ്ഞുവീണു

കാലാവസ്ഥാ റിപ്പോർട്ട് തൽസമയം ടി.വിയിൽ അവതരിപ്പിക്കുന്നതിനിടെ യു.എസിൽ അവതാരക കുഴഞ്ഞു വീണു. തുടർന്ന് ചാനൽ അൽപനേരം തൽസമയ സംപ്രേഷണം നിർത്തിവച്ചു. ശനിയാഴ്ചയാണ് സംഭവം. സി.ബി.എസ്.എൽ.എയിലെ വെതർ വുമണായ അലിസ കാൾസൺ സ്‌ക്വവാർഡ് ആണ് കാലാവസ്ഥാ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണത്.


42 കാരിയായ ഇവർ കുഴഞ്ഞു താഴേക്ക് വീഴുന്നത് ടി.വി ചാനൽ എയർ ചെയ്തു. മറ്റൊരു സ്റ്റുഡിയോയിലെ ഡസ്‌കിൽ നിന്ന് രണ്ടു അവതാരകൾ വാർത്ത് വായിക്കുന്നുണ്ടായിരുന്നു. കാലാവസ്ഥാ റിപ്പോർട്ടിനു വേണ്ടിയാണ് വെതർവുമണിന്റെ ഡസ്‌കിലേക്ക് ചാനൽ റിലേ ചെയ്തിരുന്നത്. വെതർ വുമണെ കുറിച്ച് വാർത്താ അവതാരകരായ നിഷെല്ലെ മെഡിനയും റാച്ചേൽ കിമ്മും പരിചയപ്പെടുത്തിയ ഉടനെയാണ് അലിസ കുഴഞ്ഞു വീഴുന്നത് പ്രേക്ഷകർ കണ്ടത്. ഉടനെ ചാനൽ തൽസമയ പ്രക്ഷേപണം നിർത്തി പരസ്യത്തിലേക്കും തുടർന്ന് നേരത്തെ റെക്കോർഡ് ചെയ്ത പരിപാടികളുമാണ് സംപ്രേഷണം ചെയ്തത്.

ഒരു മണിക്കൂറിന് ശേഷം വെതർവുമണിന്റെ ആരോഗ്യ സ്ഥിതിയുമായി സി.ബി.എസ് ലോസ് ആഞ്ചൽസ് വൈസ് പ്രസിഡന്റും ന്യൂസ് ഡയരക്ടറുമായ മൈക്ക് ഡെല്ലോ സ്ട്രിറ്റോ സ്‌ക്രീനിലെത്തി. രാവിലെ ഏഴിന് വാർത്തയ്ക്കിടെയാണ് വെതർ വുമണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതെന്നും സഹപ്രവർത്തകർ ഉടനെ അവരെ ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. അവർ വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചാനൽ അറിയിച്ചു. 2014 ലും ചാനലിൽ കാലാവസ്ഥ പറയുന്നതിനിടെ അവർ സമാനരീതിയിൽ കുഴഞ്ഞു വീണിരുന്നു. ഹൃദയ വാൽവിന് ചോർച്ച പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

Leave a Comment