ശാസ്ത്രജ്ഞൻ മരിയോ മോളിനയുടെ ജന്മദിനം ഗൂഗിൾ ഡൂഡിൽ ആഘോഷിച്ചു

മെക്സിക്കൻ ശാസ്ത്രജ്ഞൻ മരിയോ മോളിനയുടെ ജന്മദിനം ഗൂഗിൾ ഡൂഡിൽ ആഘോഷിച്ചു. വർണ്ണാഭമായ ആഘോഷമായിരുന്നു ഗൂഗിൾ ഡൂഡിൽ ഞായറാഴ്ച. ഇദ്ദേഹം 1995ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്. ഓസോൺ പാളി സംരക്ഷണത്തിന് സർക്കാരുകളെ ഒരുമിപ്പിച്ചതിനുള്ള ബഹുമതിയും നേടിയിട്ടുണ്ട്.

1943 മാർച്ച് 19ന് മെക്സിക്കോ സിറ്റിയിലാണ് മരിയോ മോളിന ജനിച്ചത്. സയൻസിൽ വളരെയധികം അഭിരുചി ഉണ്ടായിരുന്ന അദ്ദേഹം കുളിമുറിയെ ഒരു താൽക്കാലിക ലബോറട്ടറി ആക്കി. പിന്നീട് അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ അവിടെ ആയിരുന്നു. മെക്സിക്കോയിലെ നാഷണൽ ഓട്ടോമസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ജർമ്മനിയിലെ ഫ്രീ ബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഉന്നത ബിരുദവും നേടി പഠനം പൂർത്തിയാക്കി.

പിന്നീട് കാലിഫോർണിയ സർവ്വകലാശാലയിലും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും പോസ്റ്റ് ഡോക്ടറേറ്റിൽ ഗവേഷണം നടത്താൻ അമേരിക്കയിലേക്ക് താമസം മാറി . പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി 2013ൽ അദ്ദേഹത്തെ അമേരിക്ക ആദരിച്ചു. 2020 ഒക്ടോബർ ഏഴിന് 77 വയസ്സിൽ മോളിന അന്തരിച്ചു. മെക്സിക്കോയിലെ ഗവേഷണ സ്ഥാപനമായ മരിയോ മോളിന കേന്ദ്രത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടരുന്നു.

Share this post

Leave a Comment