UK Nurse Jobs 30/05/24: ജര്‍മനി, യു.കെ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ടേക്കര്‍
കേരളത്തിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ടിങ് നടക്കുന്നു.
കേരളാ നോളജ് ഇക്കോണമി മിഷന്റെയും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെയും ഭാഗമായി ജര്‍മനി, യു.കെ എന്നിവിടങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ടേക്കര്‍ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ജര്‍മനിയില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 ആയ ഇന്നാണ്.
യു.കെയില്‍ സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ടേക്കര്‍ തസ്തികകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. കേരള നോളജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാകും. വിശദാംശങ്ങൾക്ക് ഫോണ്‍ : 9645101080.
വിദേശ തൊഴിൽ വാർത്തകൾക്ക് ഈ WhatsApp Group ൽ ചേരുക.