UAE Weather14/03/24: ജാഗ്രത; അബുദാബിയിൽ മൂടൽമഞ്ഞ് ശക്തം
അബുദാബിയിൽ മൂടൽമഞ്ഞ് ശക്തം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ മഞ്ഞ് ശക്തമായി തുടരുന്നു എന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ്.മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുന്നതിനാല്‍ അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അബുദാബി പോലീസിന്റെ നിര്‍ദേശം.
പുലര്‍ച്ചെ 12.30 മുതല്‍ രാവിലെ 9 വരെ താപനില നന്നായി കുറയുമെന്നും മൂടല്‍മഞ്ഞ് ഉണ്ടാവുമെന്നും എന്‍സിഎം എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.റോഡരികുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ തെളിയുന്ന വേഗപരിധി നിര്‍ബന്ധമായും പാലിക്കണം. വേഗപരിധി ഇടയ്ക്കിടെ മാറുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. മോശം കാലാവസ്ഥയില്‍ ദുബായ്ക്കും അബുദാബിക്കും ഇടയിലുള്ള പ്രധാന റോഡിലെ വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കാറുണ്ട്.
മൂടല്‍മഞ്ഞ് ഏറ്റവും കൂടുതല്‍ ബാധിക്കുക അബുദാബിയെ ആയിരിക്കുമെന്നും എന്‍സിഎം.അബുദാബിയുടെ ചില ഭാഗങ്ങളില്‍ താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെയും ദുബായില്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയും താഴുമെന്നായിരുന്നു അറിയിപ്പ്.