uae weather 30/04/24 : കനത്ത മഴയെ നേരിടാന്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കി യു.എ.ഇ
നാളെ (ബുധന്‍) വൈകിട്ട് മുതല്‍ മറ്റന്നാള്‍ വരെ യു.എ.ഇയില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ ഒരുക്കങ്ങള്‍ തകൃതിയാക്കി യു.എ.ഇ. മഴ സാധ്യതയെ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കി.മി എത്താനും സാധ്യതയുണ്ട്.
അവലോകന യോഗങ്ങള്‍ ചേര്‍ന്നു
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പ് പൂര്‍ത്തീകരിച്ചതായി നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ) വിലയിരുത്തി. വിവിധ ഏജന്‍സികളുമായി സംയോജിച്ച് പ്രവര്‍ത്തിക്കുക വഴി ദുരന്ത ലഘൂകരണം ഏളുപ്പമാക്കാന്‍ കഴിയും. ഏജന്‍സികള്‍ പലതവണ യോഗങ്ങള്‍ ചേര്‍ന്നു.
ആഭ്യന്തര മന്ത്രാലയം, നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തു. രണ്ടാഴ്ച മുന്‍പുണ്ടായ മഴക്കെടുതിയില്‍ നിന്ന് കരകയറും മുന്‍പാണ് വീണ്ടും ശക്തമായ മഴ പ്രവചനം. ഗള്‍ഫിനു മുകളിലുള്ള ന്യൂനമര്‍ദങ്ങളാണ് ഇതിനു കാരണം.
ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
രാജ്യത്തെ മഴ മുന്നറിയിപ്പ് സാഹചര്യങ്ങളില്‍ എല്ലാ വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ക്ക് ഔദ്യോഗിക ഏജന്‍സികളെയും സംവിധാനങ്ങളെയും ആശ്രയിക്കണം. കിംവദന്തികളില്‍ നിന്ന് വിട്ടു നില്‍ക്കണം. യാത്രക്കാര്‍ക്ക് ദുബൈ പൊലിസും ജാഗ്രതാ നിര്‍ദേശം നല്‍കി.
FOLLOW US ON GOOGLE NEWS