Uae weather 06/01/25: 2 ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പ്: യുഎഇയിൽ ഈ ആഴ്ച താപനില ഉയരുമോ?
വാരാന്ത്യത്തിൽ, UAE-യുടെ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ഒപ്പം ഒന്നിലധികം പ്രദേശങ്ങളിൽ താപനില ഉയർന്നെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .
അന്തരീക്ഷ മർദ്ദം മാറുന്നതിനാൽ യുഎഇയിലെ ശീതകാല താപനിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നുവെന്ന് , നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് വിശദീകരിച്ചു. അത്തരം മാറ്റങ്ങൾ ശൈത്യകാലത്ത് സാധാരണമാണ്. അതിനാലാണ് ശനി, ഞായർ ദിവസങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസിൽ താഴെ ആയതെന്നും കാലാവസ്ഥാ വിദഗ്ധൻ വിശദീകരിച്ചു.
UAE ഇതുവരെയുള്ള ഏറ്റവും തണുപ്പുള്ള ദിവസമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ദിവസങ്ങൾക്ക് ശേഷം, നിവാസികൾ മഞ്ഞും ഐസ് പരലുകളും കണ്ടു. ഈ ആഴ്‌ച കുറച്ച് ദിവസമെങ്കിലും ചൂട് കാലാവസ്ഥ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . “ഈ മേഖലയിൽ ഉയർന്ന മർദ്ദം അനുഭവപ്പെടുന്നതിനാൽ ആണ് ഇത്. ജനുവരി 7 വരെ ഈ അവസ്ഥ തുടരുകയും ചെയ്യുമെന്ന്,” ഡോ ഹബീബ് പറഞ്ഞു.
തിങ്കളാഴ്ച മുതൽ, കിഴക്കൻ, തെക്കുകിഴക്കൻ കാറ്റിൻ്റെ ഫലങ്ങൾ രാജ്യത്ത് അനുഭവപ്പെടും, ഇത് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവിന് കാരണമാകും. ഡോ ഹബീബ് പറയുന്നതനുസരിച്ച്, താപനില ഏകദേശം നാല് ഡിഗ്രി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“ഉദാഹരണത്തിന്, കഴിഞ്ഞ ആഴ്‌ച അവസാനത്തോടെ, ഉൾപ്രദേശങ്ങളിലെ പരമാവധി താപനില ഏകദേശം 24-25 ഡിഗ്രി സെൽഷ്യസായിരുന്നു. എന്നിരുന്നാലും, ജനുവരി 6-7 തീയതികളിൽ പകൽ താപനില 28-29 ഡിഗ്രി സെൽഷ്യസായി ഉയരും.
അതേസമയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ ഒരു പർവത അരുവിയിലൂടെ ഒഴുകുന്ന ഐസ് പരലുകൾ, പാർക്ക് ചെയ്ത കാർ ഐസ് ഉരുളകളാൽ മൂടപ്പെട്ടിരിക്കുന്നത്, നിലത്തു ചിതറിക്കിടക്കുന്ന മഞ്ഞ് പരലുകൾ എന്നിവ കാണാൻ സാധിക്കും.
യുഎഇയുടെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ തുടരും . ഇത് ക്രമേണ ദുബായും അബുദാബിയും ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലേക്ക് നീങ്ങും. എക്‌സ്‌പോ ദുബായിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ രേഖപ്പെടുത്തിയ പരമാവധി മഴ 14 മില്ലിമീറ്ററാണ്. ഇത് ഗണ്യമായ അളവിലുള്ള മഴയാണെന്നും ”ഡോ ഹബീബ് പറഞ്ഞു.
ബുധനാഴ്ച മുതൽ ചെറിയ തോതിലുള്ള മഴ ലഭിച്ചെങ്കിലും വെള്ളിയാഴ്ചയോടെ ശക്തമായ മഴ പല പ്രദേശങ്ങളിലും ലഭിച്ചു തുടങ്ങി . അറബിക്കടലിൽ നിന്നുള്ള ഈർപ്പം മുകളിലെ അന്തരീക്ഷത്തിൽ ഗണ്യമായ തണുപ്പിന് കാരണമായെന്നും ഇത് പ്രദേശത്തെ കാലാവസ്ഥയെ കൂടുതൽ സ്വാധീനിക്കുമെന്നും ഡോ ഹബീബ് വിശദീകരിച്ചു.
നിലവിലുള്ള കാലാവസ്ഥാ രീതികൾ ശീതകാല താപനിലയിലെ ഏറ്റക്കുറച്ചിലുകളെ വലിയ തോതിൽ സ്വാധീനിക്കുന്നു. “ഉദാഹരണത്തിന്, യൂറോപ്പിൽ നിന്ന് നമ്മുടെ പ്രദേശത്തേക്ക് നീങ്ങുന്ന western disturbances താപനിലയെ സാരമായി ബാധിക്കും, പ്രത്യേകിച്ച് വടക്കൻ ഗൾഫ് പ്രദേശങ്ങളിൽ, തണുത്ത അവസ്ഥകൾ കൊണ്ടുവരുന്നത്തിന് ഇത് കാരണമായേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.”