UAE Earthquake : യു.എ.ഇയിൽ നേരിയ ഭൂചലനം
യു.എ.ഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലർച്ചെ ഉണ്ടായത്. യു.എ.ഇയിലെ മസാഫിയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് അറിയിപ്പിൽ പറഞ്ഞു.
ഇന്ന് രാവിലെ പ്രാദേശിക സമയം 7.53 നാണ് മസാഫിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഭൗമോപരിതലത്തിൽ നിന്ന് 1.6 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം. താമസക്കാര്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഭൂചലനം മൂലം പ്രത്യാഘാതങ്ങളൊന്നും യു.എ.ഇയില്‍ ഉണ്ടായതായി റിപ്പോർട്ടുകളില്ലെന്ന് ദേശീയ വാർത്താ ഏജൻസി വാം അറിയിച്ചു.
ഓഗസ്റ്റ് 18 നും ദിബ്ബ തീരത്ത് 3 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 12.40 നായിരുന്നു ഭൂചലനം.
ജൂൺ 8 നും മസാഫിയിൽ 2.8 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. മെയ് 29 ന് 3.1 തീവ്രതയുള്ള ഭൂചലനം UAE യിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page