Gulf weather forecast 09/02/24: ഗൾഫിൽ വരുന്നു കനത്ത മഴ, UAE, ഒമാൻ മഴ കനക്കും
ഗൾഫിൽ വരുന്നു കനത്ത മഴ. ഗൾഫ് രാജ്യങ്ങളിൽ അടുത്തയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ഞായർ മുതൽ ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഇന്നലെ Metbeat News ൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ UAE യിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയാണ് പുതിയ നിരീക്ഷണപ്രകാരം ഉള്ളത്. ഫെബ്രുവരി 12, 13 തിയതികളിൽ ഇടിയോടെ ശക്തമായ മഴ UAE യിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേരളത്തിലെ പ്രൈവറ്റ് കാലാവസ്ഥ സ്ഥാപനമായ Metbeat Weather പറഞ്ഞു.
അതേസമയം, ശനി മുതൽ തിങ്കളാഴ്ച്ചവരെ ഗൾഫ് രാജ്യങ്ങളിൽ മഴ ലഭിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദിയുടെ കിഴക്കൻ മേഖലകളിൽ മഴ ലഭിക്കുന്നുണ്ട്. ഇവിടെ ഇന്നും മഴ ലഭിക്കും. ഈ മഴ അടുത്ത ദിവസങ്ങളിൽ യുഎഇയുടെ ഭാഗത്തേക്കും ഒമാൻ ഭാഗത്തേക്കും നീങ്ങും.
ഞായർ, തിങ്കൾ ദിവസങ്ങളിൽ കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലും മഴ ലഭിക്കും.
തിങ്കളാഴ്ച്ച ദുബൈ ഉൾപ്പെടെ യു.എ.ഇ യുടെ വിവിധ എമിറേറ്റ്സിലും ഒമാനിലെ നിസ്‌വ ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലും മഴക്കൊപ്പം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആയിരിക്കും മഴ . UAE, ഒമാൻ മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ പ്രാദേശിക വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യത.
ഗൾഫിൽ വിവിധ രാജ്യങ്ങളിൽ താമസിക്കുന്നവർ അവിടുത്തെ കാലാവസ്ഥ വകുപ്പ് , സിവിൽ ഡിഫൻസ്, പോലീസ് നൽകുന്ന മുന്നറിയിപ്പുകൾ പാലിച്ച് അടുത്ത ദിവസങ്ങളിൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ പാടുള്ളൂ. യുഎഇയിലും ഒമാനിലും ചില പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ ഉണ്ടാകും. രണ്ടുദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളും അത്യാവശ്യ മരുന്നുകളും സൂക്ഷിക്കണം.
വാഹനം ഓടിക്കുന്നവർ വിവിധ പ്രദേശങ്ങളിലുള്ള ഇലക്ട്രോണിക് സൈൻബോർഡുകളിലെ വേഗപരിധി മാറുന്നത് ശ്രദ്ധിക്കണം. മഴയുള്ളപ്പോൾ പാലിക്കേണ്ട ഡ്രൈവിംഗ് സുരക്ഷ നിർദ്ദേശങ്ങളും പാലിക്കണം. പശ്ചിമവാതം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് മഴ ലഭിക്കുന്നത്. അതിനാൽ ചിലയിടത്ത് മഴക്കൊപ്പം ആലിപ്പുഴ വർഷവും പർവത മേഖലകളിലും മരുഭൂമിയിലും മഞ്ഞുവീഴ്ചയും ഉണ്ടായേക്കാം.
ഗൾഫിലെ കാലാവസ്ഥ വിവരങ്ങളും മുന്നറിയിപ്പുകളും അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.