തുർക്കി ഭൂചലനത്തിൽ ഭൂമി 300 കി.മി വീണ്ടുകീറിയെന്ന് കണ്ടെത്തൽ. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്യുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. മധ്യധരണ്യാഴിയുടെ വടക്കുകിഴക്കൻ അറ്റം മുതൽ ഇത് ദൃശ്യമാണ്. യു.കെ ആസ്ഥാനമായ Centre for the Observation and Modelling of Earthquakes, Volcanoes and Tectonics (COMET) ആണ് ഉപഗ്രഹ വിശകലന വിവരം പുറഞ്ഞു വിട്ടത്.
European Earth-observing satellite Sentinel-1 എടുത്ത ചിത്രങ്ങളാണ് കോമറ്റ് വിശകലനം ചെയ്തത്. 125 കി.മീ ഭാഗം ഭൂമി വിണ്ടുകീറിയതായി ആദ്യ ഭൂചലന ശേഷമുള്ള ദൃശ്യത്തിൽ വ്യക്തമാണ്. തിങ്കളാഴ്ച പുലർച്ചെ 4 .17ന് ശേഷമുള്ള ദൃശ്യങ്ങളിലാണ് ഭൂമിയിൽ വിള്ളൽ കാണുന്നത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് പുലർച്ചെ 4. 17ന് ആയിരുന്നു.
9 മണിക്കൂറിനു ശേഷം 7.5 തീവ്രതയുള്ള രണ്ടാമത്തെ തുടർച്ചലനവും ഉണ്ടായി. പേടിപ്പെടുത്തുന്നതാണ് ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തപ്പോൾ കണ്ടതെന്ന് കോമറ്റ് പ്രതികരിച്ചു. കുറഞ്ഞ സമയത്ത് ഉണ്ടായ രണ്ടു വലിയ ഭൂചലനങ്ങൾ ആണ് ഭൂമിയുടെ ഘടനയിൽ തന്നെ മാറ്റം വരുത്തിയത്.