തൃശൂരിൽ കുന്നംകുളത്തിന് സമീപം വീണ്ടും ഭൂചലനം
ഇന്നലെ ഭൂചലനം ഉണ്ടായ തൃശ്ശൂർ ജില്ലയിലും പരിസരത്തും ഇന്ന് വീണ്ടും ഭൂചലനം. പുലർച്ചെ 3.55 നാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്ക് അടിയിൽ നിന്ന് മുഴക്കം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇന്ന് 16/06/24 ഞായർ പുലർച്ചെ 3.55 ന് നേരിയ തോതിൽ ഭൂചലനവും മുഴക്കവും കേട്ടതായി ജനങ്ങൾ പറയുന്നത്. തൃശൂരിൽ നിന്ന് 18 കി.മി തെക്ക് കിഴക്ക് കുന്നംകുളത്തിന് സമീപം റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയേക്കാവുന്ന ഭൂചലനം അനുഭവപ്പെട്ടതായി സംശയിക്കുന്നുവെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ അറിയിച്ചു.
തൃശൂരിന് സമീപം പുലർച്ചെ 3.55 ന് 2 നും 3 നും ഇടയിൽ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി ജർമൻ ആസ്ഥാനമായ ഭൂചലന നിരീക്ഷകർ volcano discovery അറിയിച്ചു. 10 കി.മി താഴ്ചയിൽ കുന്ദംകുളത്ത് നിന്ന് 5 കി.മി വടക്കു പടിഞ്ഞാറ് ആണ് പ്രഭവ കേന്ദ്രം. ഗുരുവായൂരിൽ നിന്ന് 6 കി.മി പടിഞ്ഞാറ് ആണിത്.
എന്നാൽ ഇക്കാര്യം ഔദ്യോഗിക ഏജൻസിയായ ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല.
20 മണിക്കൂർ മുൻപ് 15/06/24 ന് രാവിലെ 8.15 നും തൃശൂരിൽ 7 കി.മി താഴ്ചയിൽ 3 രേഖപ്പെടുത്തിയിരുന്നു.
പുലർച്ചെ ഒരു മണിയോടെ പത്തനംതിട്ട കോഴഞ്ചേരിക്കും റാന്നിക്കും ഇടയിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം (NCS) ത്തിൻ്റെ Did You Feel It (DYFI) റിപ്പോർട്ടിൽ ആ പ്രദേശത്തുള്ളയാൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം NCS സ്ഥിരീകരിച്ചിട്ടില്ല. തൃശൂർ ജില്ലയിലെ മതിലകത്തിന് സമീപം പുലർച്ചെ 2.14 ന് കുലുക്കം അനുഭവപ്പെട്ടതായി NCS ൻ്റെ DYFI റിപ്പോർട്ടിൽ ഉണ്ട്.
അതേസമയം, തൃശൂർ വരടിയത്ത് 3.55 am ന് കുലുക്കം അനുഭവപ്പെട്ടു എന്ന് പ്രദേശവാസി സനൽ കരുൺ Metbeat Weather നോട് പറഞ്ഞു. നടത്തറ വലക്കാവ് 7 സെക്കൻ്റ് കുലുക്കം അനുഭവപ്പെട്ടതായും ഭൂമിക്കടിയിൽ നിന്ന് ഇടിമുഴക്കം പോലെ അനുഭവപ്പെട്ടതായും ശ്രീരാജ് പറഞ്ഞു.
കുന്നംകുളം വേലൂരിൽ പുലർച്ചെ 3.55 ന് ഭൂചലനം അനുഭവപ്പെട്ടതായും എന്നാൽ നാശനഷ്ടങ്ങൾ ഇല്ലെന്നും പ്രദേശവാസിയായ ആനന്ദ് വിശ്വനാഥൻ മെറ്റ്ബീറ്റ് വെതറിനെ അറിയിച്ചു. മലപ്പുറം മുതുകുറുശ്ശിയിലും ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടതായി ദേവദാസ് പറഞ്ഞു. തൃശൂർ ചൂലിശേരിയിലും ഭൂചലനം അനുഭവപ്പെട്ടു.
EARTHQUAKE DETAILS
Date & time | Jun 15, 2024 22:25:10 UTC – 55 minutes ago |
Local time | Sunday, Jun 16, 2024, at 03:55 am (GMT +5:30) |
Status | unconfirmed |
Magnitude | unknown |
Depth | 10 km |
Epicenter | 10.6117°N / 76.0887°E Thrissur, Kerala, India |
Seismic antipode | 10.6117°S / 103.911°W |
Shaking | III Weak shaking near epicenter |
Felt | 23 reports |
Primary data source | VolcanoDiscovery (User-reported shaking) |
Weather at epicenter | Overcast Clouds 26.1°C (79 F), humidity: 84%, wind: 1 m/s (2 kts) from SW |
photo credit: National Center for Seismology
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്