തൃശൂര്‍ ഭൂചലനം പുറം തള്ളിയത് 0. 477 ടണ്‍ ടി.എന്‍.ടി പൊട്ടിച്ചാലുള്ള ഊര്‍ജം

തൃശൂര്‍ ഭൂചലനം പുറം തള്ളിയത് 0. 477 ടണ്‍ ടി.എന്‍.ടി പൊട്ടിച്ചാലുള്ള ഊര്‍ജം

തൃശൂരില്‍ ഇന്നു രാവിലെ ഉണ്ടായ ഭൂചലനത്തില്‍ എത്ര ഊര്‍ജം പുറംതള്ളിയിട്ടുണ്ടാകും എന്നാലോചിച്ചിട്ടുണ്ടോ? ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടെന്ന് പ്രദേശവാസികളെല്ലാം പറഞ്ഞു. ഭൗമോപരിതലത്തില്‍ നിന്ന് 7 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്.

ഊര്‍ജം കണക്കാക്കുന്ന ജൂളില്‍

ഭൂകമ്പമുണ്ടാകുമ്പോള്‍ എത്ര ഊര്‍ജം പുറംതള്ളിയെന്ന് കണ്ടെത്തുന്നള്‍ ജൂള്‍ (joule) എന്ന യൂനിറ്റ് ഉപയോഗിച്ചാണ്. കിലോവാട്ട് അവര്‍ യൂനിറ്റും ഉപയോഗിക്കാറുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 554 കിലോവാട്ട് അവര്‍ ഊര്‍ജം പുറംതള്ളിയിട്ടുണ്ട്. അതായയത് 2 x 10 9 joules.

അരടണ്‍ ടി.എന്‍.ടി പൊട്ടിച്ചാലുള്ള ഊര്‍ജം

മുകളില്‍ പറഞ്ഞ കണക്ക് മനസിലായില്ലെങ്കില്‍ ഇനിയും ലളിതമായി പറയാം. അര ടണ്‍ ട്രൈ നൈട്രോ ടൊളുവിന്‍ (TNT) ബോംബ് പൊട്ടിച്ചാലുണ്ടാകുന്ന അത്രയും ഊര്‍ജം ഭൂചലനം മൂലം പുറംതള്ളിയെന്ന് സാരം. ഒരു ടണ്‍ ടി.എന്‍.ടി ബോംബ് പൊട്ടിച്ചാല്‍ 4184 ജൂള്‍ ഊര്‍ജമാണ് ഉണ്ടാകുക. ഇതു കാരണം 2.9 മീറ്റര്‍ താഴ്ചയും 335 മീറ്റര്‍ വ്യാസവുമുള്ള വട്ടത്തില്‍ കുഴി രൂപപ്പെടും.

കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും; പേടിക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്
തൃശൂര്‍ ഭൂചലനം പുറം തള്ളിയത് 0. 477 ടണ്‍ ടി.എന്‍.ടി പൊട്ടിച്ചാലുള്ള ഊര്‍ജം

ഭൂചലനത്തിന്റെ ഊര്‍ജം അളക്കുന്നത്

1964 ല്‍ നിഗ്ഗാട്ടയിലുണ്ടായ ഭൂചലനത്തിലാണ് ഭൂചലനത്തിന്റെ ഊര്‍ജം എത്രയെന്ന് ലോകത്ത് ആദ്യമായി അളന്നത്. 9.2 തീവ്രതയുള്ള ഭൂചലനമാണ് അന്നുണ്ടായത്.
ന്യൂട്ടന്‍ മീറ്റര്‍ Newton meters (N·m) or Joules, or (in the older CGS system) dyne-centimeters (dyn-cm) എന്നിവയാണ് ഇത് അളക്കാന്‍ ഉപയോഗിക്കുന്ന യൂനിറ്റുകള്‍.

1960 ല്‍ ചിലിയിലും 9.5 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. 2004 ല്‍ സുമാത്രയില്‍ സുനാമിക്ക് കാരണമായ ഭൂചലനത്തിന് ശക്തി 9.1 മാത്രമായിരുന്നു. 2011 ല്‍ ജപ്പാനില്‍ 9.1 തീവ്രതയുള്ള ഭൂചലനം സുനാമിയുണ്ടാക്കി.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment