kerala weather 12/06/24: ഇന്ന് ഈ മേഖലകളിൽ മഴ സാധ്യത
ഇന്ന് കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ ശക്തിപ്പെടും. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ ഇന്ന് മഴ ശക്തിപ്പെടും. നാളെ മധ്യകേരളത്തിലും കേരളത്തിലും മഴ ലഭിക്കും. കാസർക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് രാവിലെ മഴക്കൊപ്പം ഇടിയും ഉണ്ടാകും.
ഇന്നലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ വടക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. കഴിഞ്ഞദിവസം മറാത്ത് വാഡക്ക് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി ഇന്ത്യയുടെ കിഴക്കൻ മേഖലയിലേക്ക് നീങ്ങിയതാണ് ഇന്ന് മഴ ശക്തിപ്പെടാൻ കാരണം.
കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ അവലോകന റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മധ്യ ഇന്ത്യക്ക് മുകളിലൂടെ ചക്രവാത ചുഴി കിഴക്കൻ ഇന്ത്യയിലേക്ക് നീങ്ങുകയും തുടർന്ന് ബംഗാൾ ഉൾക്കടലിൽ എത്തി ദുർബലമാകാനും ആണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നത്തെ അന്തരീക്ഷ സ്ഥിതി അനുസരിച്ച് ഈ ചക്രവാതചുഴി നിലവിൽ ഒഡിഷക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതു കാരണം അറബിക്കടലിലെ മേഘങ്ങൾ കേരളത്തിലേക്ക് വേഗത്തിൽ കരകയറാൻ ഇടയാക്കും. താഴ്ന്ന ഉയരങ്ങളിൽ മേഘങ്ങൾ കുറവായതിനാൽ ആണ് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കുറയുന്നത്.
എന്നാൽ കാറ്റിന്റെ ദിശ ഏറെക്കുറെ അനുകൂലമാണ്. മേഘങ്ങൾ രൂപപ്പെട്ടു വരുന്നതനുസരിച്ച് ഓരോ പ്രദേശത്തും മഴ പെയ്തു പോവുകയും തുടർന്ന് ഇടവേള ലഭിക്കുകയും ചെയ്യും. നാളെയോടെ ചക്രവാതചുഴി ബംഗാൾ ഉൾക്കടലിലേക്ക് ഇറങ്ങാനാണ് സാധ്യത തുടർന്ന് തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ ലഭിക്കും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.