ഓസ്ട്രേലിയയിൽ രാക്ഷസ തിരമാലയിൽ അകപ്പെട്ട് മൂന്ന് യുവതികൾ; രണ്ടുപേർ മരിച്ചു
രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ആണ് സംഭവം. നടാൽ നാറാണത്ത് പാലത്തിനു സമീപം ഹിബയിൽ മർവ ഹാഷിം (35), കൊളത്തറ നീർഷാ ഹാരിസ് (ഷാനി 38) എന്നിവരാണ് ഓസ്ട്രേലിയയിൽ മരണപ്പെട്ടത് . കൂടെയുണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു .
ഇന്നലെ പ്രാദേശിക സമയം വൈകിട്ടു 4.30ന് ആയിരുന്നു അപകടം ഉണ്ടായത്. സിഡ്നി സതർലൻഡ് ഷെയറിലെ കുർണെലിൽ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവർ മൂന്നുപേരും . പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകൾക്കിടയിലൂടെ കടലിലേക്ക് വീഴുകയായിരുന്നു.
റോഷ്ന വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസിന്റെ ഹെലികോപ്റ്റർ രക്ഷാസംഘം എത്തി ഇരുവരെയും കണ്ടെത്തി. കണ്ടെത്തിയപ്പോൾ ഇരുവരും അബോധാവസ്ഥയിലായിരുന്നു ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
മലയാളി യുവതികൾ അകപ്പെട്ടത് രാക്ഷസ തിരമാലകളിലാണ്. ആളുകളെ വെള്ളത്തിലേക്ക് വലിച്ചിടാൻ ശക്തിയുള്ള തിരമാലകളാണ് അടിക്കുകയെന്ന് സൂപ്പർ സൂപ്രണ്ട് മക്നൾട്ടി പറഞ്ഞു. പ്രത്യേകിച്ച് നീന്തൽ അറിയാത്ത ആളുകൾ വെള്ളത്തിലേക്ക് പോകരുതെന്നും അകലെ നിന്ന് കാണണമെന്നും സൂപ്രണ്ട്.
പ്രത്യേകിച്ച് വലിയ രാക്ഷസ തിരമാലകൾ ഉള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കുക. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തെക്കൻ തീരത്താണ് സാധാരണയായി രാക്ഷസ തിരമാലകൾ ഉണ്ടാകാറ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രാക്ഷസ തിരമാലകൾ ശക്തമായി തുടങ്ങിയത്. തിരമാലകൾക്ക് ഏകദേശം എട്ടടിയിൽ മുകളിൽ ഉയരും ഉണ്ടാകാറുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.