കാലാവസ്ഥ മോശമാകുന്നു; കൊടുങ്കാറ്റും ഹിമപാതവും മുന്നറിയിപ്പുകൾ നൽകി യുഎസ്

കാലാവസ്ഥ മോശമാകുന്നു; കൊടുങ്കാറ്റും ഹിമപാതവും മുന്നറിയിപ്പുകൾ നൽകി യുഎസ്

ക്രിസ്മസ് ദിനത്തിലും, ഇന്നും അമേരിക്കയിൽ മോശം കാലാവസ്ഥ ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു. കൊടുങ്കാറ്റ്, ഹിമപാതങ്ങൾ, മൂടൽമഞ്ഞ് എന്നിവ കാരണം നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചില വിമാനങ്ങൾ വൈകി ഓടുകയും ചെയ്തു. വാഹനഗതാഗതത്തെയും മൂടൽമഞ്ഞ് ശക്തമായി ബാധിച്ചു. ട്രാക്കിംഗ് വെബ്‌സൈറ്റ് flight aware പ്രകാരം 157 ഫ്ലൈറ്റുകൾ റദ്ദാക്കി. മോശം കാലാവസ്ഥ കാരണം തിങ്കളാഴ്ച ഉച്ചവരെ 2111 വിമാനങ്ങൾ വൈകി ഓടുകയും ചെയ്തു.

രാജ്യത്തുടനീളം സ്ഥിതി കൂടുതൽ വഷളാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NWS)പറഞ്ഞു. അലാസ്ക, കൻസാസ്, മെയ്ൻ, മിനസോട്ട, നെബ്രാസ്ക, ന്യൂ ഹാംഷെയർ, നോർത്ത് ഡക്കോട്ട, ഒറിഗോൺ, സൗത്ത് ഡക്കോട്ട, വാഷിംഗ്ടൺ എന്നീ 10 യുഎസ് സംസ്ഥാനങ്ങളിലെ കാലാവസ്ഥാ ഉപദേശങ്ങൾക്കൊപ്പം ശീതകാല കൊടുങ്കാറ്റുകളെയും ഹിമപാതങ്ങളെയും കുറിച്ച് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ കൊടുങ്കാറ്റ് യുഎസിലുടനീളം കനത്ത മഞ്ഞുവീഴ്ചയ്ക്കും ഹിമപാതത്തിനും കാരണമാകുമെന്ന് NWS പ്രവചനം. ദൃശ്യപരത കുറയുന്നതിനാൽ യാത്ര പരമാവധി ഒഴിവാക്കണമെന്നും NWS പറഞ്ഞു. കൊടുങ്കാറ്റ് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങും എന്നതിനാൽ കിഴക്കൻ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ചയോടെ വടക്കൻ കാലിഫോർണിയുടെ ഭാഗങ്ങൾ മുതൽ പസഫിക് വടക്കു പടിഞ്ഞാറ് വരെയുള്ള ഭാഗങ്ങളിൽ കൊടുങ്കാറ്റ് കനത്ത മഴ നൽകും.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment