കേരളത്തിലെ വിവിധ ബീച്ചുകളിൽ തീരം ഇടിയുന്നതായി കേന്ദ്രപരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം

കേരളത്തിലെ 9 ബീച്ചുകളിൽ തീരം വർദ്ധിക്കുന്നതായും 13 ബീച്ചുകളിൽ തീരം ഇടിയുന്നതായും കേന്ദ്രപരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം. നാഷണൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റ് (NCSCM) സംസ്ഥാനങ്ങൾ തിരിച്ചു നടത്തിയ പഠനത്തിന് അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.

1990 മുതൽ 2021 വരെയുള്ള കാലയളവാണ് പഠനവിധേയമാക്കിയത്. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ബീച്ചിലാണ് ഏറ്റവും അധികം പുതിയ തീരം ഉണ്ടായത്. 9, 13 318 ചതുരശ്ര മീറ്റർ കണ്ണൂർ ജില്ലയിലെ മീൻകുന്ന് ബീച്ചാണ് രണ്ടാമത് 5 , 45 923 ചതുരശ്ര മീറ്റർ . തീരെ ശോഷണം കൂടുതൽ ബാധിച്ചത് തൃശ്ശൂർ ജില്ലയിലെ സ്നേഹതീരം ബീച്ചിലാണ് 7,1 31 778 ചതുരശ്ര മീറ്റർ . തീരശോഷണം സംഭവിച്ച 13 ബീച്ചുകളിൽ ആറെണ്ണം തിരുവനന്തപുരം ജില്ലയിലാണ്.

കോഴിക്കോട് കാപ്പാട് ബീച്ചിലും ആലപ്പുഴ ബീച്ചിലും ചിലയിടങ്ങളിൽ തീരം വളരുകയും ചിലയിടങ്ങളിൽ ഇടിയുകയും ചെയ്തു എന്നാണ് കണ്ടെത്തൽ . കേരളം ഉൾപ്പെടെ 9 തീരദേശ സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബീച്ചുകളാണ് പഠനത്തിന് വിധേയമാക്കിയത്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment