ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ‘ബോംബ്’ കരതൊട്ടു; മിന്നൽ പ്രളയ മുന്നറിയിപ്പ്

ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ‘ബോംബ്’ കരതൊട്ടു; മിന്നൽ പ്രളയ മുന്നറിയിപ്പ്

ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കര തൊട്ടുതിനു പിന്നാലെ അമേരിക്കയുടെ  വടക്ക് പടിഞ്ഞാറൻ മേഖല പേമാരിയിൽ മുങ്ങി. ബോംബ് ചുഴലിക്കാറ്റ് കര തൊട്ടത് ചൊവ്വാഴ്ചയാണ്.  പേമാരിയിൽ  പലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണതിന് പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിവിധ മേഖലകളിൽ വൈദ്യുതി ബന്ധം താറുമാറായി. 

കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച മുതൽ വെളളിയാഴ്ച വരെ മേഖലയിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. പസഫിക് സമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ വലിയ രീതിയിലാണ് മേഘങ്ങൾ എത്തിയത്. വളരെ പെട്ടന്ന് തന്നെ സ്വഭാവം മാറുന്ന ചുഴലിക്കാറ്റുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചുഴലിക്കാറ്റ് ആണ് ഇത്‌. ആകാശത്ത് നിന്ന് നദീ ജലം പ്രവഹിക്കുന്നതിന് സമാനമായ രീതിയൽ ജലം ഭൂമിയിൽ പതിക്കുമെന്നാണ് മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. 

ചുഴലിക്കാറ്റിനൊപ്പമുള്ള പേമാരിയെ വിശേഷിപ്പിക്കുന്നത് പേമാരിയിൽ ഭൂമിയിലേക്ക് പതിക്കുന്ന അളവിന്റെ തോത് അനുസരിച്ച് വിവിധ വിഭാഗങ്ങളാക്കിയാണ്. ഇതിൽ വലിയ രീതിയിൽ മഴ കൊണ്ടുവരുന്ന ഗണത്തിലാണ് ബോംബ് ചുഴലിക്കാറ്റ് ഉൾപ്പെടുന്നത്. സൗത്ത് പോർട്ട്ലാൻഡ്, ഓറിഗോൺ, സാൻസ്ഫ്രാൻസിസ്കോയുടെ വടക്കൻ മേഖല എന്നീ പ്രദേശങ്ങളിലാണ് പേമാരി സാരമായി ബാധിക്കുക. 

മിന്നൽ പ്രളയത്തിനുള്ള മുന്നറിയിപ്പും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് വീശുന്നത് മണിക്കൂറിൽ 121 കിലോമീറ്റർ വേഗതയിലാണ്. ഒറിഗോൺ, സീറ്റിൽ തീര മേഖലകളിൽ വലിയ രീതിയിൽ തിരമാലകൾ ഉയരുമെന്ന് മുന്നറിയിപ്പ് നൽകി. 20 വർഷത്തിന് ഇടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മുന്നിലുള്ളതെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നത് . വാഷിംഗ്ടണിന്റെ പടിഞ്ഞാറൻ മേഖല മുതൽ ഒറിഗോൺ മേഖല വരെ ശക്തമായ മഞ്ഞ് വീഴ്ചയും തുടങ്ങിയിട്ടുണ്ട്. 94000 ആളുകൾക്കാണ് പടിഞ്ഞാറൻ വാഷിംഗ്ടണിൽ വൈദ്യുതി ബന്ധം നഷ്ടമായിട്ടുള്ളത് . ഒറിഗോണിൽ ഇത് 12000 ആണ്. മഴ ലഭിക്കാത്ത മേഖലകളിൽ മഞ്ഞ് വീഴ്ച ശക്തമാകാനും ചുഴലിക്കാറ്റ് കാരണമാകുമെന്ന് അധികൃതർ.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.