തിരുവനന്തപുരം ജില്ലയിൽ പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 40 സെന്റീമീറ്ററിൽ നിന്നും 80 സെന്റീമീറ്റർ ആയി ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 110 നിന്നും 170 സെന്റീമീറ്റർ ആയും ഉയർത്തിയെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. അതിനാൽ തന്നെ സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം.
വിവിധ ജില്ലകളിൽ മഴ തുടരുന്നു
കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിയോടുകൂടിയ മഴ തുടരുകയാണ്. വയനാട്ടിൽ ശക്തമായ മഴ ഇന്ന് ലഭിക്കാൻ സാധ്യതയുണ്ട്.
കോഴിക്കോടിന്റെ കിഴക്കൻ ഭാഗം, മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖല, വയനാട്, കണ്ണൂർ ജില്ലയുടെ തെക്കു കിഴക്കൻ ഭാഗം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകൾ, ഇടുക്കി എന്നിവിടങ്ങളിൽ ഇടിയോട് കൂടെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ട്.
മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പരമാവധി മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മിന്നൽ തൽസമയം എവിടെ എന്നറിയാൻ metbeatnews.com ലെ Lightning radar map ഉപയോഗിക്കാം.