4 മണിക്കൂർ നീണ്ടുനിന്ന മഴ; നിറഞ്ഞ് തൊട്ടിയാർ തടയണ

തുടർച്ചയായി നാലുമണിക്കൂർ നീണ്ടുനിന്ന മഴയെ തുടർന്ന് തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിൽ ജലം സംരക്ഷണ ശേഷിയുടെ അടുത്തെത്തി . നാലുലക്ഷത്തോളം ക്യൂബിക് മീറ്റർ സംഭരണ ശേഷിയാണ് തടയണയ്ക്കുള്ളത് .

14 വർഷം മുമ്പാണ് തൊട്ടിയാർ പദ്ധതിയുടെ നിർമ്മാണത്തിന് നടപടി സ്വീകരിച്ചത് . 40 മെഗാ ശേഷിയുള്ള നിലയത്തിൽ ഈ മാസം 10 മെഗാ വാട്ട് കമ്മീഷൻ ചെയ്യുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കൊരങ്ങാട്ടി അടിമാലി ഇരുമ്പുപാലം ഉൾപ്പെടുന്ന ദേവിയാർ പുഴയുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചതാണ് തടയണയിൽ വെള്ളം ഉയരാൻ കാരണമായത് . മഴ കുറഞ്ഞതോടെ സ്ലൂയിസ് ചാനൽ വഴി വെള്ളം പുറത്തേക്ക് ഒഴുകിയതയോടെയാണ് തടയണ പൂർവസ്ഥിതിയിൽ ആയത് .

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment