ഇത്തവണ പെരുന്നാൾ ഗൾഫിലും ഇന്ത്യയിലും ഒരുമിച്ച് ആകുമെന്ന് അന്താരാഷ്ട്ര ആസ്ട്രോണമി സെന്റർ

ഇത്തവണ സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഒരേ ദിവസം ആകും ചെറിയ പെരുന്നാൾ എന്ന് അന്താരാഷ്ട്ര അസ്ട്രോണമി സെന്റർ അറിയിച്ചു. വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയാകും പെരുന്നാൾ. വെള്ളിയാഴ്ച മാസപ്പിറവി കണ്ടാൽ ശനിയാഴ്ചയും. സൂര്യഗ്രഹണം 20നാണ്. അതിനാൽ വ്യാഴാഴ്ച നഗ്നനേത്രങ്ങൾ കൊണ്ട് മാസപ്പിറവി കാണാൻ സാധ്യത കുറവാണ് എന്ന് ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ അറിയിച്ചു. ടെലസ്കോപ്പ് വച്ചും കാണാൻ സാധിക്കില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

ഏപ്രിൽ 21ന് റമദാൻ 30 പൂർത്തിയാക്കി 22ന് ശവ്വാൽ ഒന്നാകാനാണ് സാധ്യത എന്നും ട്വിറ്ററിൽ വ്യക്തമാക്കി. അതേസമയം ഇന്ത്യയിൽ വ്യാഴാഴ്ച ചാന്ദ്രപ്പിറവി കാണാനുള്ള സാധ്യത തള്ളാൻ ആകില്ല. കേരളത്തിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും ചെറിയ പെരുന്നാൾ. വെള്ളിയാഴ്ച പെരുന്നാൾ ആയില്ലെങ്കിൽ ശനിയാഴ്ച ഉറപ്പാണ്. ഇക്കാര്യത്തിൽ മുസ്ലിം പണ്ഡിതന്മാർ ചേർന്ന് തീരുമാനമെടുക്കുകയാണ് പതിവ്.ചാന്ദ്രപ്പിറവി കണ്ടവർ ബന്ധപ്പെട്ട പണ്ഡിത നേതൃത്വത്തെ അറിയിക്കുകയും അവർ ചർച്ചചെയ്ത് തീരുമാനം പ്രഖ്യാപിക്കുകയും ആണ് ചെയ്യുക ഇത് പ്രകാരമാണ് കേരളത്തിൽ പെരുന്നാൾ ഉറപ്പിക്കുക.

Share this post

Leave a Comment