2024 ലെ മഴ കണ്ണൂരെടുത്തു: തുലാമഴ കൂടുതൽ പെയ്തിറങ്ങിയത് പത്തനംതിട്ടയിലും
2024തുലാവർഷ കലണ്ടർ ഔദ്യോഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ 1% മാണ് മഴ കുറവ് രേഖപ്പെടുത്തിയത്. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷ കലണ്ടറിൽ 491.9 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 487.2 mm മഴയാണ്.
ഒക്ടോബറിൽ ( 22% കുറവ് ) നവംബറിൽ ( 24% കുറവ് ) സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചില്ലെങ്കിലും ഡിസംബർ ലഭിച്ച റെക്കോർഡ് ( 306% കൂടുതൽ ) മഴയാണ് ഇത്തവണ 1% മഴ കുറവിൽ എത്തിച്ചത്.
കഴിഞ്ഞ വർഷം 624.8 mm ആയിരുന്നു ലഭിച്ചത് ( 27% കൂടുതൽ ).
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ ( 714.3mm, 14% കൂടുതൽ ) ആണ്. കഴിഞ്ഞ വർഷവും പത്തനംതിട്ട ജില്ലയിലായിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്.
എന്നാൽ തീവ്രമഴ ഉൾപ്പെടെ ഉണ്ടായിട്ടും ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിൽ ( 291.8 mm, 10% കുറവ് )ആണ്. കാലവർഷത്തിലും 30% കുറവ് മഴയാണ് ഇത്തവണ വയനാട് ജില്ലയിൽ ലഭിച്ചത് .
കോഴിക്കോട്,കണ്ണൂർ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴ ആണ് ലഭിച്ചത്.
photo credit rajeevan erikulam
അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 2024ൽ സംസ്ഥാനത്തു ലഭിച്ചത് 2795 mm മഴ ( 3% കുറവ് ). ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ (3953 mm), 21% കൂടുതൽ ) ആണ്. പിറകെ കോഴിക്കോട്, കോട്ടയം, കാസറഗോഡ് ജില്ലകളും ഉണ്ട് .
ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിൽ ആണെങ്കിലും സാധാരണ ജില്ലയിൽ ലഭിക്കേണ്ട മഴയെക്കാൾ 16% കൂടുതൽ മഴയാണ് 2024 ലഭിച്ചത്.
പുതുവർഷത്തിൽ ആദ്യ ആഴ്ച തെളിഞ്ഞ അന്തരീക്ഷത്തിൽ രാവിലെയും രാത്രിയും തണുപ്പ് ലഭിക്കുമെങ്കിലും പകൽ ചൂട് കൂടും. . ഇന്ന് മലയോര മേഖലയിൽ കാറ്റിന് സാധ്യതയുണ്ട്. അടുത്ത ആഴ്ച പകുതയോടെ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദ സാധ്യതയും ഉണ്ട്.