യു.എസിലെ ടെക്സസിൽ ചരിത്രത്തിൽ ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്ന് ഇന്നലെ അനുഭവപ്പെട്ടു. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ എണ്ണ ഖനന പ്രദേശത്താണ് റിക്ടർ സ്കെയിയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്.
ആളപായമോ നാശനഷ്ടമോ സംബന്ധിച്ച റിപ്പോർട്ടുകളില്ല. മിഡ്ലാന്റിന് വടക്കു പടിഞ്ഞാറ് 22 കി.മി അകലെ ഭൗമോപരിതലത്തിൽ നിന്ന് 9 കി.മി താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ടെക്സസിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ നാലാമത്തെ ഭൂചലനമാണ് നടന്നതെന്ന് നാഷനൽ വെതർ സർവിസ് അറിയിച്ചു.