ടെക്സസിൽ മിന്നൽ പ്രളയം ; 13 പേർ മരിച്ചു, 23 കുട്ടികളെ കാണാതായി

ടെക്സസിൽ മിന്നൽ പ്രളയം ; 13 പേർ മരിച്ചു, 23 കുട്ടികളെ കാണാതായി

അമേരിക്കയിൽ മുന്നിൽ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 23 പെൺകുട്ടികളെ കാണാതായി. ടെക്സസിലെ Kerr County യിണ് മിന്നൽ പ്രളയം ( flash floods) ഉണ്ടായത്. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന് County Sheriff Larry L. Leitha പറഞ്ഞു. south-central Texas ൽ ചൊവ്വാഴ്ച മുതൽ കനത്ത മഴ തുടരുന്നുണ്ട്.

Camp Mystic ലെ 20 പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടതെന്ന് Texas Acting Gov. Dan Patrick പറഞ്ഞു. പ്രദേശത്തെ കനത്ത മഴയാണ് പെയ്തത്. 4 മുതൽ 8 ഇഞ്ച് മഴ മിക്കയിടത്തും റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ 15 ഇഞ്ച് മഴയും റിപ്പോർട്ട് ചെയ്തു. ഇതാണ് മിന്നൽ പ്രളയത്തിന് കാരണം.

കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് വൈകിട്ട് വരെയാണ് കനത്ത മഴ സാധ്യതാ മുന്നറിയിപുള്ളത്. Guadalupe River ന് സമീപത്തെ ഹട്ടുകളിലാണ് വെള്ളം കയറിയത്. 200 – 300 അടി ഉയരത്തിൽ വരെ വെള്ളം 10 മിനിറ്റ് നേരത്തേക്ക് എത്തി. ഇതിലാണ് വീടുകൾ ഒഴുക്കിൽ പെട്ടത്.

ക്യാംപ് മിസ്റ്റിക്കിൽ പെൺകുട്ടികളുടെ സമ്മർ ക്യാമ്പ് നടക്കുകയായിരുന്നു. നദിയിലെ ജലനിരപ്പ് കഴിഞ്ഞദിവസം രാത്രി 90 മിനിറ്റോളം 20 അടിയിലേക്ക് ഉയർന്നതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. 1987 ലെ പ്രളയത്തിനുശേഷം ഇത് രണ്ടാമത്തെ തവണയാണ് നദിയിലെ ജലനിരപ്പ് വൻതോതിൽ ഉയരുകുന്നത്.

നദി തീരത്തുള്ളവർ ഉയർന്ന സ്ഥലങ്ങളിലേക്ക് താമസം മാറണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ മൂന്ന് മണിക്കൂറിൽ 6.5 ഇഞ്ച് മഴയാണ് കെർ കൗണ്ടിയിൽ രേഖപ്പെടുത്തിയത്. മിന്നൽ പ്രളയത്തെ തുടർന്ന് പുലർച്ചെ 4.03 നാണ് അധികൃതർ എമർജൻസി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പുലർച്ചെ ഒരു മണി മുതലാണ് വെള്ളം കൂടാൻ തുടങ്ങിയത്.

കാണാതായവർക്ക് വേണ്ടി ഹെലികോപ്റ്ററുകൾ ഡ്രോണുകൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്.

Metbeat News updating..

English Summary : Texas flash floods have tragically claimed 13 lives, with 23 children still missing. Stay updated on the latest developments and rescue efforts.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020