തേജ് ചുഴലിക്കാറ്റ് ഇന്ന് രാത്രി കരകയറും ; ഒമാനിലും യമനിലും നാശം വിതച്ചേക്കും

അറബിക്കടലിലെ അതി തീവ്ര ചുഴലിക്കാറ്റ് തേജ് ഇന്ന് (23/10/23) രാത്രി കരകയറും. യമനിലെ അൽ ഗയ്ദ തീരത്താണ് ഇന്ത്യൻ സമയം രാത്രി 10 മണിയോടെ കരകയറൽ പ്രക്രിയ തുടങ്ങുക എന്ന് metbeat weather ടീം പറയുന്നു.

കര കയറുമ്പോൾ തീവ്ര ചുഴലിക്കാറ്റ് ആകാനാണ് സാധ്യത. പുലർച്ചെ ഒരു മണിയോടെ കരകയറൽ പ്രക്രിയ പൂർത്തിയാകും.

തേജ് ചുഴലിക്കാറ്റ് ഇന്ന് രാത്രി കരകയറും ; ഒമാനിലും യമനിലും നാശം വിതച്ചേക്കും
തേജ് ചുഴലിക്കാറ്റ് ഇന്ന് രാത്രി കരകയറും ; ഒമാനിലും യമനിലും നാശം വിതച്ചേക്കും

തേജ്;   ഒമാനിൽ ഇന്ന് ശക്തമായ മഴ

ഒമാനിലെ സലാല ഉൾപ്പെടെയുള്ള നഗരങ്ങളെ ചുഴലിക്കാറ്റ് ബാധിക്കും. ഒമാനിലെ മിർബാത്ത് മുതൽ തെക്കോട്ടുള്ള തീരദേശത്താണ് ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാവുക. യമൻ അതിർത്തി വരെയുള്ള ഭാഗങ്ങളിൽ ശക്തമായ കാറ്റ് പ്രതീക്ഷിക്കാം.

തേജ് ചുഴലിക്കാറ്റ് ഇന്ന് രാത്രി കരകയറും ; ഒമാനിലും യമനിലും നാശം വിതച്ചേക്കും
തേജ് ചുഴലിക്കാറ്റ് ഇന്ന് രാത്രി കരകയറും ; ഒമാനിലും യമനിലും നാശം വിതച്ചേക്കും

മഴ സാധ്യത പ്രദേശങ്ങൾ

ഒമാനിലെ റുസ്താഖ്,
സമയ്ൽ, ജബൽ സഹം, ഖുറിയാത്ത്, ഇബ്രി, അൽ ഹമാറ, സെയ്ക്ക്, ബഹല, ഇസ്കി, നിസ് വ , ഇബ്ര , ഷാലിം തുടങ്ങിയ പ്രദേശങ്ങളിൽ ഇടിയോടുകൂടിയുള്ള മഴ ഇന്ന് (23/10/23) പ്രതീക്ഷിക്കാം.

യമനിലെ അൽ മഹാറ, ഹളർ മൗത്ത്, ഷബ് വ ഗവർണറേറ്റിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും. തിരമാലകൾക്ക് 7-10 മീറ്റർ വരെ ഉയരം ഉണ്ടാകാമെന്ന് യമൻ കാലാവസ്ഥ വകുപ്പ് പറഞ്ഞു. ഇവിടെ 150 മുതൽ 200 കി.മീ. വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്.

ഇടിയോടെ ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നും യമനിലെ General authority for covil aviation and meteorology യും national meteorological centre ഉം അറിയിച്ചു.

https://m.facebook.com/story.php?story_fbid=pfbid0PDA3omjL2gjFdx6Efrycqcr5739ebwibCHGRs3L59FWScEvMr7AqiUExuwehDTVrl&id=100064450609469&mibextid=Nif5oz

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment