Menu

fresh low pressure

കേരളത്തിൽ വീണ്ടും മഴ സാധ്യത, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഉടലെടുത്തേക്കും

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും മഴ എത്തുന്നു. ഡിസം: 4 ന് ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ ഒരു ചക്രവാത ചുഴി രൂപപ്പെടും. ഇത് കിഴക്കൻ കാറ്റിനെ ശക്തിപ്പെടുത്തും. കേരളത്തിൽ ഉൾപ്പെടെ തുലാ മഴ സജീവമാകാൻ ഇത് ഇടയാക്കും.
ഇന്നും കേരളത്തിൽ ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴ ലഭിക്കും. ഡിസംബർ 7 ഓടെ കിഴക്കൻ ചൈനാ കടലിൽ നിന്നെത്തുന്ന ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമാകാൻ സാധ്യതയുണ്ട്. ഇത് ശക്തിപ്പെട്ട് ചുഴലിക്കാറ്റായി ഇന്ത്യൻ തീരം ലക്ഷമാക്കി നീങ്ങും. ഇതേ കുറിച്ച് കൂടുതൽ അറിയാൻ ഇതോടൊപ്പമുള്ള വിഡിയോ കാണാം.

ന്യൂനമർദം കരകയറും മുൻപ് ദുർബലം, കേരളത്തിലെ മഴ സാധ്യത മങ്ങി

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിന്റെ തീരത്ത് രൂപം കൊണ്ട തീവ്ര ന്യൂനമർദം ഇന്ന് ദുർബലമായി. നിലവിൽ ന്യൂനമർദം വെൽ മാർക്ഡ് ലോ പ്രഷറായി മാറിയിട്ടുണ്ട്. നാളെ രാവിലെയോടെ ന്യൂനമർദമായി വീണ്ടും ശക്തികുറയും.
പ്രതീക്ഷിച്ച ശക്തമായ മഴ തെക്കൻ ആന്ധ്രപ്രദേശ്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ നൽകാതെയാണ് ന്യൂനമർദം ദുർബലമായത്. നാളെ മുതൽ വടക്കൻ കേരളത്തിൽ പെയ്യുമെന്ന് കരുതിയ മഴ സാധ്യതയും മങ്ങി. എങ്കിലും ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്രാപ്രദേശിലും കർണാടകയിലും നാളെയും മഴ സാധാരണ തോതിൽ തുടരും. എവിടെയും പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരില്ല. കേരളത്തിൽ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴയുണ്ടാകും. തെക്കൻ കേരളവും മധ്യ കേരളവും വരണ്ട കാലാവസ്ഥയിൽ തുടരും. ഈ ന്യൂനമർദവും ദുർബലമായി ഇന്ത്യയുടെ കരഭാഗം കടന്ന് അറബിക്കടലിലെത്തും. ഈ മാസം 24 ന് മറ്റൊരു ചക്രവാതച്ചുഴിയും ആൻഡമാൻ കടലിൽ രൂപം കൊള്ളും. ഈ സിസ്റ്റവും ശക്തിപ്പെട്ട് ന്യൂനമർദമാകാൻ സാധ്യതയുണ്ട്. വിശദമായ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ഇവിടെ അറിയാനാകും.
Photo : Ajay Sivan

ന്യൂനമർദം നാളെയോടെ, കേരളത്തിലെ അന്തരീക്ഷസ്ഥിതി വിശദമായി വായിക്കാം

ഇന്ന് ആൻഡമാൻ കടലിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദം രൂപപ്പെട്ടില്ല. ചക്രവാതച്ചുഴി ഈ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മി ഉയരത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ നാളെയോടെ ഇത് ന്യൂനമർദമായേക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. തുടർന്ന് പതിയെ ശക്തിപ്പെട്ട് തെക്കേ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങും. ന്യൂനമർദം രൂപപ്പെട്ട് രണ്ട് ദിവസം കൊണ്ട് ശക്തിപ്പെട്ട് തീവ്രന്യൂനമർദം (ഡിപ്രഷൻ) ആയി മാറും. ഈ സിസ്റ്റം നിലവിൽ മണ്ടൂസ് ചുഴലിക്കാറ്റാകുമെന്ന് പ്രവചനമില്ല. സിസ്റ്റം ഏതു പാതയിൽ സഞ്ചരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാകും ന്യൂനമർദം ചുഴലിക്കാറ്റാകുമോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.


തിങ്കൾ വരെ മഴ വിട്ടുനിൽക്കും

കേരളത്തിൽ കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ വിശദീകരിച്ചതുപോലെ മഴ ഏതാനും ദിവസം കുറയും. തിങ്കൾ വരെ ഒറ്റപ്പെട്ട മഴ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ന്യൂനമർദം കിഴക്കൻ കാറ്റിനെ തടസപ്പെടുത്തുന്നതും പടിഞ്ഞാറൻ കാറ്റിനെ അറബിക്കടലിലെ ചക്രവാതച്ചുഴി തടസപ്പെടുത്തുന്നതുമാണ് കാരണം. കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്‌നാട്ടിൽ കരകയറി കേരളത്തിനു മുകളിലൂടെ അറബിക്കടലിലെത്തിയ ന്യൂനമർദം ഇപ്പോൾ തെക്കുകിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4.5 കി.മി ഉയരത്തിൽ ചക്രവാതച്ചുഴിയായി നിലകൊള്ളുകയാണ്. കേരളതീരത്തോട് ചേർന്ന് മറ്റൊരു ചക്രവാത ചുഴി അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ നിലകൊള്ളുന്നതിനാൽ പുലർച്ചെയും രാവിലെയും തീരപ്രദേശത്ത് ഏറെ നേരം നീണ്ടു നിൽക്കാത്ത മഴ പ്രതീക്ഷിക്കാം. ഇത് താൽക്കാലികമാണ്. ഇതു ഒഴിച്ചു നിർത്തിയാൽ ഏതാണ്ട് വരണ്ട കാലാവസ്ഥയിലേക്ക് ഇനിയുള്ള നാലു ദിവസം നീങ്ങുമെന്നാണ് നിരീക്ഷണം. തിങ്കളാഴ്ചക്ക് ശേഷം പുതിയ ന്യൂനമർദത്തിന്റെ ഭാഗമായി കേരളത്തിലും മഴ ലഭിച്ചേക്കാമെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്.

ന്യൂനമർദ്ദം ശക്തിപ്പെടും; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാതചുഴി ഇന്ന് ദുർബലപ്പെട്ടെങ്കിലും അറബിക്കടലിൽ ശക്തമായ മേഘ രൂപീകരണം നടക്കുകയാണ്. ഇന്ന് രാവിലെ മുതൽ അറബിക്കടലിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. എന്നാൽ കാറ്റിന്റെ ദിശ അനുകൂലമല്ലാത്തതിനാൽ ഇവ കേരളതീരത്തേക്ക് എത്തിയിരുന്നില്ല. രാത്രിയോ പുലർച്ചെയോ ഇവ കേരളതീരത്തേക്ക് എത്താനും തീരപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനും കാരണമാകുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.

അതേസമയം, ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാത ചുഴി ശക്തിപ്പെടുകയാണ്. വ്യാഴാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി മാറും. തുടർന്ന് ഈ മാസം 22ന് തീവ്ര ന്യൂനമർദ്ദം അഥവാ ഡിപ്രഷൻ ആയി മാറും. വീണ്ടും ഈ സിസ്റ്റം ശക്തിപ്പെടാനും അതിതീവ്ര ന്യൂനമർദ്ദം (Deep Depression) ആകാനും സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ബംഗാൾ ഉൾക്കടലിൽ അൻഡമാൻ ദ്വീപ് മേഖലയിൽ ആയി രൂപപ്പെടുന്ന ന്യൂനമർദ്ദം വടക്ക് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ആന്ധ്രപ്രദേശിന്റെ വടക്കുഭാഗത്തേക്ക് ഒഡിഷ്യയിലേക്കോ ആണ് നീങ്ങാൻ സാധ്യത. ഈ ന്യൂനമർദ്ദം തമിഴ്നാട്ടിലേക്ക് തുലാവർഷത്തെ എത്തിക്കും.

അതേസമയം, മഹാരാഷ്ട്രയിൽ എത്തിനിൽക്കുന്ന കാലവർഷത്തിന്റെ വിടവാങ്ങൽ ഇന്ന് കൂടുതൽ പ്രദേശത്തേക്ക് പുരോഗമിച്ചില്ല. നാളെയോടെ മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലേക്ക് പുരോഗമിക്കാൻ സാധ്യതയുണ്ട്. കാലവർഷം പൂർണമായി വിടവാങ്ങിയ ശേഷമേ തുലാവർഷം എത്തിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. കേരളത്തിൽ കിഴക്കൻ മേഖലയിൽ ഇടിയോടുകൂടിയുള്ള ശക്തമായ മഴയും പടിഞ്ഞാറ് മേഖലയിൽ ഇന്ന് അറബിക്കടലിലെ മേഘരൂപീകരണത്തെ തുടർന്നുള്ള മഴയും ലഭിക്കും. കിഴക്കൻ മേഖലയിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പോകുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾ അപ്ഡേറ്റ് ചെയ്യണം.

കേരള തീരത്ത് ചക്രവാത ചുഴി: ന്യൂനമർദം വ്യാഴാഴ്ചയോടെ

കേരളത്തിൽ അടുത്ത നാലു ദിവസം മഴ സജീവമാകും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനുള്ള തയാറെടുപ്പുകൾ നടക്കുന്നതോടൊപ്പം അറബിക്കടലിലും ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ കിഴക്കൻ മേഖലയ്‌ക്കൊപ്പം പടിഞ്ഞാറൻ തീരത്തും മഴ ലഭിക്കാൻ അനുകൂല സാഹചര്യമാണ് അടുത്ത ഏതാനും ദിവസമുള്ളത്. അറബിക്കടലിലെ ചക്രവാതച്ചുഴി കേരള തീരത്തോട് അടുത്ത് രൂപപ്പെട്ടതും ഇതിൽ നിന്ന് കേരളത്തിനു കുറുകെ ബംഗാൾ ഉൾക്കടലിലേക്ക് ന്യൂനമർദപാത്തി രൂപപ്പെടുന്നതും ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകും. തെക്കുകിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 1.5 കി.മി ഉയരത്തിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. അറബിക്കടലിന്റെ മധ്യമേഖലയിൽ മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ച രൂപപ്പെടുമെന്ന് പ്രതീക്ഷിച്ച ന്യൂനമർദം വ്യാഴാഴ്ചയേ രൂപപ്പെടാൻ സാധ്യതയുള്ളൂ. ഇപ്പോൾ ആൻഡമാൻ കടലിനോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെടാനുള്ള ഒരുക്കം നടക്കുന്നുണ്ട്. ഇത് അടുത്ത രണ്ടു ദിവസം ഏറെയൊന്നും ശക്തിപ്പെട്ടേക്കില്ല. 20 ഓടെ ഈ ചക്രവാതച്ചുഴി ന്യൂനമർദമാകാനും തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനുമാണ് സാധ്യത. ഈ സിസ്റ്റവും തുലാവർഷത്തെ സമയത്തിന് ദക്ഷിണേന്ത്യയിലെത്തിക്കും. കേരളത്തിൽ അടുത്ത രണ്ടു ദിവസം താരതമ്യേന കൂടുതൽ മഴ സാധ്യത മധ്യ, തെക്കൻ ജില്ലകളിലാണ്. വടക്കൻ കേരളത്തിലും നാളെ മുതൽ മഴ സാധ്യതയുണ്ട്. കേരളത്തിന്റെ കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴയും തുടരും.

മഴക്കുറവിന് പരിഹാരം
ഒക്ടോബർ 1 മുതൽ 15 വരെ പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ചേർക്കാറുള്ളത്. ഇതു പ്രാകാരം കേരളത്തിൽ 45 ശതമാനം മഴക്കുറവുണ്ട്. കേരള തീരത്തെ ചക്രവാതച്ചുഴിയും അനുബന്ധ വെതർ സിസ്റ്റവും ഈ മഴക്കുറവ് നികത്താൻ കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. തുലാവർഷകാലത്ത് തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കേണ്ടത്. പുതിയ സിസ്റ്റവും തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ നൽകുക. ഒപ്പം വടക്കൻ ജില്ലകളിലും മഴ ലഭിക്കും. കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പെട്ട ഇടത്തരം മഴ വടക്കൻ ജില്ലകളിൽ ലഭിക്കുന്നുണ്ട്.

തുലാവർഷ മുന്നോടിയായി കിഴക്കൻ മഴ വരുന്നു

ഒരു ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു. തുലാവർഷത്തിന് (North East Monsoon) മുന്നോടിയായി ഇടിയോടു കൂടെയുള്ള മഴയാണ് അടുത്ത ദിവസം കേരളത്തിൽ പ്രതീക്ഷിക്കേണ്ടത്. തെക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട കിഴക്കൻ മഴ തുടരും. ബുധനാഴ്ചയോടെ ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപത്തായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ബംഗാൾ ഉൾക്കടലിൽ നിന്ന് കൂടുതൽ ഈർപ്പത്തെ ദക്ഷിണേന്ത്യയിൽ എത്തിക്കും. ഇന്നും (വെള്ളി) നാളെയും തെക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഞായറാഴ്ച വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴികളും ന്യൂനമർദവും കേരളത്തിൽ വീണ്ടും മഴ സജീവമാകാൻ കാരണമാകുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. കിഴക്കൻ മലയോര മേഖലകളിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം അടുത്ത ആഴ്ചകളിൽ ഉടലെടുത്തേക്കും. പെട്ടെന്നുള്ള മഴയിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സമയങ്ങളിൽ കിഴക്കൻ മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കേണ്ടതാണ്. ഉച്ചയ്ക്കുശേഷം ഒറ്റപ്പെട്ട ശക്തമായ മഴ വന മേഖലകളിൽ പെയ്യാൻ സാധ്യതയുള്ളതിനാൽ അരുവികളിലും നീർച്ചാലുകളിലും ഇറങ്ങുന്നതും കുളിക്കുന്നതും സുരക്ഷിതമല്ല. ഇടനാട് പ്രദേശങ്ങളിൽ മഴ ഇല്ലെന്നു കരുതി നീർച്ചാലുകളിലും മറ്റും ഇറങ്ങുന്നത് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും തുടർന്ന് അപകടങ്ങൾക്കും കാരണമാകും.
ഇപ്പോൾ ഉത്തർപ്രദേശിൽ എത്തിനിൽക്കുന്ന കാലവർഷ പിന്മാറ്റം (withdrawal of south west monsoon) അടുത്ത അഞ്ചുദിവസത്തിൽ മഹാരാഷ്ട്ര വരെ പുരോഗമിക്കാനാണ് സാധ്യതയെന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. വരാനിരിക്കുന്ന ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷ പിന്മാറ്റം അല്പം വൈകാൻ സാധ്യതയുണ്ട്. ഈ മാസം 18നും 20നും ഇടയിൽ തുലാവർഷം തമിഴ്നാട്ടിൽ എത്താനാണ് സാധ്യത എന്നും ഇപ്പോഴത്തെ നിഗമനം. കൂടുതൽ വിവരങ്ങൾക്കായി മെറ്റ്ബീറ്റ് വെതർ , weatherman kerala ഫേസ്ബുക്ക് പേജിൽ ഞങ്ങളെ പിന്തുടരാം. തൽസമയ ഇടിമിന്നൽ മുന്നറിയിപ്പ് , പ്രാദേശിക കാലാവസ്ഥ ഫോർകാസ്റ്റ് എന്നിവയ്ക്ക് MetbeatWeatherApp ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്രമായി ; കേരളത്തിലെ മഴയെ കുറിച്ചറിയാം

ബംഗാൾ ഉൾക്കടലിന്റെ വടക്ക് കിഴക്കൻ മേഖലയിൽ ഇന്നലെ രാവിലെ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി (Depression) മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ സിസ്റ്റം ചുഴലിക്കാറ്റ് ആയതായി ബംഗ്ലാദേശിലെ സ്വകാര്യ കാലാവസ്ഥ ഏജൻസി പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം തീവ്ര ന്യൂനമർദം വൈകിട്ട് അതി തീവ്ര ന്യൂനമർദ്ദമാകും. നിലവിൽ ഈ സിസ്റ്റം ഒഡിഷയിലെ ബലാഷോറിൽ നിന്ന് 250 കി.മി അകലെയാണ് സ്ഥിതി ചെയ്യുന്നത്. ബലാഷോറിനും സാഗർ ദ്വീപിനും ഇടയിൽ നാളെ കരകയറാനാണ് സാധ്യത. ഒഡീഷയിലും പശ്ചിമബംഗാളിലും ഇന്നുമുതൽ കനത്ത മഴക്ക് സാധ്യത. ഞായറാഴ്ച മുതൽ ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള മഴ ലഭിക്കും.

മ്യാൻമർ, ബംഗ്ലാദേശ് തീരത്തോട് ചേർന്ന് ഇന്നലെ രാവിലെയാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. വൈകിട്ടോടെ ഇത് ശക്തിപ്പെട്ടു വെൽ മാർക്ക്ഡ്
ലോ പ്രഷർ (WML)ആയി മാറി. തുടർന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നാളെ കരകയറും. ഈ സിസ്റ്റം കേരളത്തെ പ്രതികൂലമായി ബാധിക്കാൻ ഇടയില്ല എന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. തെക്ക്, മധ്യ കേരളത്തിൽ ഇന്ന് മുതൽ വൈകിട്ട് കിഴക്കൻ മേഖലകളിൽ ഇടിയോടെ മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, പത്തനംതിട്ട , കൊല്ലം, കോട്ടയം, എറണാകുളം കിഴക്ക് മേഖലയിൽ അടുത്ത ദിവസങ്ങളിൽ രാത്രിയും പുലർച്ചെയും ഇടിയോടെ മഴ സാധ്യത.

LOW PRESSURE LIKELY TO FORM OVER ANDAMAN SEA NEXT WEEK

Despite extremely hot conditions, the month of April is getting over without a cyclonic storm. The frequency of tropical storms in the Indian Seas, as such, is not very large in April. Only 2 storms formed over the Indian basins and both over the Bay of Bengal, between 2011- 2021. Extremely Severe Cyclonic Storm ‘Fani’ formed in 2019, striking Odisha. Another one Maarutha, the 1st tropical storm of North Indian 0cean in 2017, was a weak and short lived impacted Myanmar. April 2022 is the 3rd successive year without the cyclone on either side of the coastline.

Baton now gets handed over from April to May. Between 2011 and 2021, month of May has witnessed 2 storms in the Arabian Sea and Bay of Bengal having bigger share of 5, including the super cyclone Amphan in 2020. Most of these storms on either side of shoreline come up during the 2nd half of May. There could be an exception coming up shortly, with a likely storm in the Bay of Bengal, formative stage starting as early 1st week of May.
A cyclonic circulation is expected to move across Gulf of Thailand and Malay Peninsula, around 04thMay. Quickly, this will make its way to North Andaman Sea and likely to turn in to a low pressure area on 05thMay. Environmental conditions stand favorable for intensification to a depression in the subsequent 24hr. The weather system will be placed under watch for any further intensification. Any tropical system reaching the stage of depression, stand a fair chance of growing to a storm, at this time of the season, over the Andaman Sea.

Storms during month of May threaten Myanmar, Bangladesh, West Bengal and Odisha. Tropical cyclones are known for defying norms of track, intensity and timelines. Therefore, entire coastline turns vulnerable, till the threat recedes. Specific details with more clarity will be shared in the due course.