Menu

Dubai Air traffic

പൊടിക്കാറ്റ്: ദുബൈയിൽ വിമാനങ്ങൾ വൈകും , 27 സർവീസുകൾ റദ്ദാക്കി

പ്രതികൂല കാലാവസ്ഥ കാരണം ദുബൈയിൽ വിമാനങ്ങൾക്ക് ഇന്നും കാലതാമസം നേരിട്ടേയ്ക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചു . യാത്രക്കാർ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുൻപ് എയർലൈൻസ് ഒാഫീസുമായി ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു . ദുബൈയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്നും പൊടി നിറഞ്ഞ കാലാവസ്ഥ റിപോർട്ട് ചെയ്യപ്പെട്ടു . പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയും കുറഞ്ഞിട്ടുണ്ട് . പ്രതികൂല കാലാവസ്ഥ കാരണം തങ്ങളുടെ ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി ഫ്ലൈ ദുബായ് അറിയിച്ചു . ഇന്ന് ഷെഡ്യൂൾ ചെയ്യുന്ന വിമാന സർവീസുകളിൽ തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് എമിറേറ്റ്സും പറഞ്ഞു . വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്ക് അവരുടെ ട്രാവൽ ഏജന്റുമായി ബന്ധപ്പെടാം . അല്ലെങ്കിൽ ഫ്ളൈദു ബൈയ് വെബ്സൈറ്റിലെ ‘ മാനേജ് ബുക്കിങ് ‘ വിഭാഗം സന്ദർശിക്കാം . മറ്റൊരു വിമാനത്തിൽ റീ ബുക്ക് ചെയ്യാനോ റീഫണ്ട് ക്രമീകരിക്കാനോ വെബ്സൈറ്റ് സന്ദർശിക്കുക .
യാത്രക്കാരുടെ എണ്ണത്തിൽ യു.എ.ഇയിലെ ഏറ്റവും വലിയ വിമാനത്താവളമായ ദുബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് വെയർ റിപ്പോർട്ട് ചെയ്യുന്നു . ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ മുതൽ 5 വിമാനങ്ങൾ റദ്ദാക്കി . ഇന്നലെ ദുബൈയിലേയ്ക്ക് പോകേണ്ട ചില വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വഴിതിരിച്ചുവിട്ടു .

യു.എ.ഇ മണൽക്കാറ്റ്: ദുബൈ വിമാന ഗതാഗതത്തെ ബാധിക്കില്ല

യു.എ.ഇയിൽ ഏതാനും ദിവസമായി തുടരുന്ന മണൽക്കാറ്റ് ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് രാജ്യത്ത് ശക്തമായ മണൽക്കാറ്റുണ്ടായത്. ദുബൈ, അബൂദബി മേഖലകളിൽ ചില ഭാഗത്ത് ദൃശ്യപരത (visibility) 500 മീറ്ററായി വരെ കുറഞ്ഞിരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) ദുബൈ വേൾഡ് സെൻട്രൽ (DWC) എന്നിവിടങ്ങളിലെ സർവിസുകളെ ബാധിച്ചില്ലെന്ന് ദുബൈ വിമാനത്താവള വക്താവ് പറഞ്ഞു.
യു.എ.ഇ കാലാവസ്ഥാ വകുപ്പ് (NCM) ന്റെ പ്രവചന പ്രകാരം ഇന്നും ചൂടുള്ള അന്തരീക്ഷസ്ഥിതി തുടരും. ഒപ്പം ചൂടുമുണ്ടാകും. തിരശ്ചീന പൊടിക്കാറ്റും തുടരും. കഴിഞ്ഞ ദിവസത്തെ ശക്തമായ പൊടിക്കാറ്റ് കുവൈത്ത് വിമാനത്താവളത്തിലെ സർവിസുകളെ ബാധിച്ചിരുന്നു. ഇതുമൂലം നിരവധി വിമാനങ്ങൾ വൈകിയാണ് സർവിസ് നടത്തിയത്. തിങ്കളാഴ്ച കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് കുവൈത്ത് വിമാനത്താവളവും കുവൈത്ത് വ്യോമപരിധിയും അടച്ചിട്ടിരുന്നു.
ദുബൈ വിമാനത്താവളത്തിലൂടെ പ്രതിവർഷം 29.1 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണിതെന്ന് ദുബൈ വിമാനത്താവളം ഡെപ്യൂട്ടി സി.ഇ.ഒ ജമാൽ അൽ ഹയ് പറഞ്ഞു.