സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അവാര്‍ഡ് ഹസന്‍ രാമന്തളിക്ക്

ദുബായിലെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള മര്‍ഹൂം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അവാര്‍ഡ് സാമൂഹിക പ്രവര്‍ത്തകനായ ഹസന്‍ രാമന്തളിക്ക്. ദുബായ് സുന്നി സെന്റര്‍ പ്രസിഡന്റായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പേരില്‍ പാലക്കാട് ജില്ലാ ദുബായ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഏര്‍പെടുത്തിയ പ്രഥമ അവാര്‍ഡാണിത്.
ഹസന്‍ രാമന്തളിയുടെ കോവിഡ് കാലത്തെ നിസ്വാര്‍ത്ഥ സേവനങ്ങള്‍, ഫുജൈറ വെള്ളപ്പൊക്ക സമയത്തെ ഇടപെടലുകള്‍, ദൈനംദിന സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍, സത്താര്‍ പന്തലൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ബദര്‍ ദിനത്തില്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ദുബായ് മാലിക് റസ്‌റ്റോറന്റില്‍ നടക്കുന്ന ചടങ്ങില്‍ തങ്ങളുടെ അനുസ്മരണവും അവാര്‍ഡ് ദാനവും നടക്കും.

Leave a Comment