ലാനിന സജീവമായി തുടരുന്നതിനിടെ ഓസ്‌ട്രേലിയയിൽ കനത്ത മഴയും പ്രളയവും. ന്യൂ സൗത്ത് വാലസിലും മറ്റും 20 സെ.മി തീവ്രമഴയാണ് പലയിടത്തും റിപ്പോർട്ട് ചെയ്തത്. 24,000 പേരെ മാറ്റിപാർപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. ഓസ്‌ട്രേലിയൻ തീരത്തുണ്ടായ ന്യൂനമർദമാണ് കനത്ത മഴക്ക് കാരണം. തെക്കൻ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വാലസിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ശനിയാഴ്ച മുതൽ 350 എം.എം മഴയും റിപ്പോർട്ട് ചെയ്തു. വാറങ്കംബ ഡാം നിറഞ്ഞു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേനയെ ഇറക്കാൻ എമർജൻസി മാനേജ്‌മെന്റ് മന്ത്രി മുറെ വാട് ഉത്തരവിട്ടു. മഴ തുടരുമെന്നാണ് ഓസ്‌ട്രേലിയൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.