9 വർഷത്തിനുശേഷം സൂപ്പർമൂൺ പ്രതിഭാസം ഇന്ന് ദൃശ്യമാകും

ആകാശ വിസ്മയമായ സൂപ്പർ മൂൺ പ്രതിഭാസം ഇന്ന് ദൃശ്യമാകും.ഇത്തവണത്തെ സൂപ്പർമൂണിന് ഒരു പ്രത്യേകതയുണ്ട് 9 വർഷത്തിനു ശേഷമാണ് സൂപ്പർമൂൺ പ്രതിഭാസം വീണ്ടും ദൃശ്യമാകുന്നത്. ഇത്തവണ രണ്ട് സൂപ്പർ മൂണുകളാണ് ദൃശ്യമാകുന്നത്. ആദ്യത്തേത് ഇന്നാണ് (ഓഗസ്റ്റ് 1 )രണ്ടാമത്തേത് ഓഗസ്റ്റ് 30നാണ്. ഓഗസ്റ്റ് 30ലേത് അപൂർവ്വമായ ഒന്നാണ് 2032 ലാണ് ഇനി ദൃശ്യമാവുക. ഒരു വർഷത്തിൽ സാധാരണയായി രണ്ടോ മൂന്നോ സൂപ്പർ മൂണുകൾ ഉണ്ടാകാറുണ്ട്.

ഒരു സൂപ്പര്‍മൂണ്‍ ബ്ലൂ മൂണുമായി ഒത്തുചേരുന്നത് വളരെ അപൂര്‍വമായ സംഭവമാണ്. വെബ്സൈറ്റിലെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി, 2009 ഡിസംബറില്‍ അവസാനമായി ഇത് സംഭവിച്ചു. അടുത്ത തവണ? 2032 ഓഗസ്റ്റില്‍, അതായത് ഓഗസ്റ്റ് 30-ന് ശേഷം ഈ പ്രതിഭാസം വീണ്ടും സംഭവിക്കുന്നതിന് നിങ്ങള്‍ ഒമ്പത് വര്‍ഷം കാത്തിരിക്കേണ്ടി വരും.

എന്താണ് സൂപ്പര്‍മൂണ്‍?

ഒരു “സൂപ്പർമൂൺ” സംഭവിക്കുന്നത് ഒരു പൂർണ്ണ ചന്ദ്രൻ അതിന്റെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയതാണ്. ഈ പോയിന്റ് പെരിജീ എന്നറിയപ്പെടുന്നു.
സാധാരണ ചാന്ദ്ര ദര്‍ശനത്തേക്കാള്‍ ഏഴ് ശതമാനം വലിപ്പക്കൂടുതല്‍ ഈ ഘട്ടത്തില്‍ അനുഭവപ്പെടും. തെളിച്ചവും കൂടും.

ദുബൈ ആസ്‌ട്രോണമി ഗ്രൂപ്പ് ഈ അവസരം ആഘോഷമാക്കുകയാണ്.സൂപ്പര്‍ മൂണ്‍ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് ഏഴുമുതല്‍ മുശിരിഫ് പാര്‍ക്കിലെ അല്‍ തുറായ ആസ്‌ട്രോണമി സെന്ററിലാണ് പരിപാടികള്‍ നടക്കുക. പൊതുജനങ്ങള്‍ക്ക് ചാന്ദ്രദര്‍ശനത്തോടൊപ്പം സംശയനിവാരണ അവസരവും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റിലെ പൗര്‍ണ്ണമിയെ പരമ്പരാഗതമായി സ്റ്റര്‍ജിയന്‍ മൂണ്‍ എന്ന് വിളിക്കുന്നുണ്ട്. വടക്കേ അമേരിക്കയിലെ തടാകങ്ങളിലെ ഭീമന്‍ മത്സ്യമാണ് സ്റ്റര്‍ജിയന്‍. ഓഗസ്തിലെ പൗര്‍ണമിയിലാണ് ഇവ ഏറ്റവും കൂടുതല്‍ പിടിക്കപ്പെടാറുള്ളത്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment