Live.. ആകാശ വിസ്മയം തീർക്കാൻ സൂപ്പർ മൂണും ബ്ലൂമൂണും ഒന്നിച്ച്

ഇന്ന് ആകാശ വിസ്മയം തീർക്കാൻ സൂപ്പർ മൂണും ബ്ലൂമൂണും ഒന്നിച്ച്

ആകാശ വിസ്മയം തീർക്കാൻ ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് രാത്രി 11: 56 ആകാശത്ത് ദൃശ്യമാകും. മൂന്നുദിവസത്തോളം ഈ ആകാശ വിസ്മയം നമുക്ക് കാണാൻ സാധിക്കും.

സൂപ്പർമൂൺ

ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തു വരുന്ന സമയത്തെ പൂർണ ചന്ദ്രനാണ് സൂപ്പർമൂൺ പ്രതിഭാസം . ഈ വർത്തെ ഏറ്റവും വലിപ്പവും തിളക്കമുള്ളതുമായ പൂർണചന്ദ്രനിൽ ഒന്നാണ് ഇന്ന് ആകാശത്ത് ദൃശ്യമാവുക . ഈ സമയത്ത് എട്ട് ശതമാനത്തോളം അധികം വലിപ്പം ചന്ദ്രന് ഉണ്ടാകും. 16 ശതമാനത്തോളം കൂടിയ പ്രകാശവും ചന്ദ്രനിൽ കാണാൻ പറ്റും.

ബ്ലൂമൂൺ

നാല് പൂർണ ചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണ് ബ്ലൂമൂൺ എന്ന് അറിയപ്പെടുന്നത്. ബ്ലൂമൂൺ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറം ആയിരിക്കില്ല. ബ്ലൂ മൂൺ പ്രതിഭാസം രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ സംഭവിക്കാമെന്ന് നാസ പറയുന്നു. എന്നാൽ സൂപ്പർമൂണിനൊപ്പം ബ്ലൂമൂൺ എത്തുന്നത് ‌രണ്ട് പതിറ്റാണ്ടിലൊരിക്കൽ മാത്രം.

ഇരുഗ്രഹങ്ങളും തമ്മിൽ ഭൂമിയുമായി അകന്നിരിക്കുന്ന സമയങ്ങളിൽ 4 ലക്ഷം കിലോമീറ്റർ വരെ അകൽച്ചയുണ്ടാകും . എന്നാൽ സൂപ്പർമൂൺ സമയത്ത് 3.5 ലക്ഷം കിലോമീറ്ററായിരിക്കും ഇരു ഗ്രഹങ്ങളും തമ്മിലുള്ള അകലം. ഇന്നത്തെ ബ്ലൂമൂൺ ഭൂമിയിൽ നിന്ന് 361,970 കിലോമീറ്റർ അകലെയാണ്. നവംബറിലെ സൂപ്പർമൂൺ ഭൂമിയിൽ നിന്ന് 361,867 കിലോമീറ്റർ അകലത്തിൽ ആയിട്ടാണ് കാണുക. ഇത്തവണ ഏറ്റവും അടുത്തുവരുന്ന ഒക്ടോബറിലെ സൂപ്പർമൂൺ 357,364 കിലോമീറ്റർ അകലെ പ്രത്യക്ഷമാകും.

ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ ആണ് ഇന്ന് ദൃശ്യം ആവുന്നത് . ഇനി സെപ്തംബർ 17, ഒക്ടോബർ 17, നവംബർ 15, എന്നീ ദിവസങ്ങളിലും സൂപ്പർമൂൺ പ്രതിഭാസം ദൃശ്യമാകും. ഒക്ടോബറിലെ സൂപ്പർമൂൺ ഭൂമിക്ക് ഏറ്റവും അടുത്തായിരിക്കും എന്നതിനാൽ തന്നെ വലിപ്പവും കൂടുതലായിരിക്കും. ഭാഗിക ചന്ദ്രഗ്രഹണവും സെപ്തംബറിൽ ബ്ലൂമൂണിനൊപ്പം ഉണ്ടാകും. ഈ ചന്ദ്രഗ്രഹണം അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലാണ് കാണാൻ കഴിയുക.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now