വേനൽ മഴ കഴിയാൻ നാലുദിവസം മാത്രം ബാക്കി നിൽക്കെ അടുത്ത മൂന്നു ദിവസവും കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട ഇടുക്കി ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെയും യെല്ലോ അലർട്ട് ഉണ്ട്. ഇടിമിന്നലും ശക്തമായ കാറ്റും മഴക്കൊപ്പം ഉണ്ടാകും എന്നും മുന്നറിയിപ്പ്. മലയോരമേഖലകളിൽ ആയിരിക്കും മഴ കൂടുതൽ ശക്തി പ്രാപിക്കുക.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.